Deshabhimani

ജീവനക്കാരുടെ കലോത്സവ വിളംബരവുമായി ജാഥ

സംസ്ഥാന സർക്കാർ ജീവനക്കാർക്കായി എൻജിഒ യൂണിയൻ സംഘടിപ്പിക്കുന്ന 
സർഗോത്സവിന്റെ മുന്നോടിയായി നഗരത്തിൽ നടന്ന വിളംബര ജാഥ
വെബ് ഡെസ്ക്

Published on Sep 30, 2026, 12:21 AM | 1 min read

​ തൃശൂർ

സംസ്ഥാന സർക്കാർ ജീവനക്കാർക്കായി എൻജിഒ യൂണിയൻ സംഘടിപ്പിക്കുന്ന സർഗോത്സവിന്റെ മുന്നോടിയായി വിളംബര ജാഥയും സാംസ്‌കാരിക സദസ്സും സംഘടിപ്പിച്ചു. ജീവനക്കാരുടെ സംസ്ഥാന കലോത്സവവും അരങ്ങ് നാടകമത്സരവും ഒക്ടോബർ രണ്ടിന് തൃശൂർ ഗവ. എൻജിനിയറിങ് കോളേജിൽ നടക്കും. വിളംബരജാഥയ്ക്കു ശേഷം നടന്ന സാംസ്‌കാരിക സദസ്സ് സി രവിന്ദ്രനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കവി സി രാവുണ്ണി അധ്യക്ഷനായി. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം എ അജിത്ത് കുമാർ, ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, സസ്ഥാന ട്രഷറർ ടി എം ഹാജറ, സംസ്ഥാന സെക്രട്ടറിയറ്റ് അഗം എസ് സജീവ് കുമാർ, എ വിജയകുമാർ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഡോ. പി സി സിജി, കെജിഒഎ ജില്ലാ സെക്രട്ടറി ഡോ. എ ആർ രാജീവ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home