Deshabhimani

ഗ്യാനേഷ്‌ കുമാർ രാജിവച്ചേ തീരൂ

കേന്ദ്ര സർക്കാരിനെതിരെ ജനരോഷം

suj
വെബ് ഡെസ്ക്

Published on Sep 30, 2026, 02:48 AM | 1 min read

ആലപ്പുഴ

രാജ്യത്തിനാകെ അപമാനമുണ്ടാക്കിയ തെരഞ്ഞെടുപ്പ്‌ അട്ടിമറിയുടെ സൂത്രധാരൻ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും എസ്ഐആർ നിർത്തണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് ജില്ലാ കമ്മിറ്റി പാസ്‌പോർട്ട് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. മുനിസിപ്പൽ ശതാബ്ദി മന്ദിരത്തിന് മുന്നിൽനിന്നാരംഭിച്ച മാർച്ചിൽ കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം അലയടിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത മാർച്ചും ധർണയും ഉദ്‌ഘാടനംചെയ്തു. സിപിഐ ജില്ല സെക്രട്ടറി എസ് സോളമൻ അധ്യക്ഷനായി. എൽഡിഎഫ് ജില്ലാകൺവീനർ ആർ നാസർ സ്വാഗതം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ്, സിപിഐ എം സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, എൽഡിഎഫ് നേതാക്കളായ വി ടി ജോസഫ്, വി സി ഫ്രാൻസീസ്, സോണി മാത്യു, സാദിഖ് എം മാക്കിയിൽ തുടങ്ങിയവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home