ad
Deshabhimani

അനാശാസ്യകേന്ദ്രത്തിലെ കൊലപാതകം

സിസിടിവി കേന്ദ്രീകരിച്ച്‌ അന്വേഷണം

.
വെബ് ഡെസ്ക്

Published on Jun 24, 2026, 12:24 AM | 1 min read

തൃശൂർ

നഗരത്തിലെ അനാശാസ്യ കേന്ദ്രത്തിൽ മർദനത്തെ തുടർന്ന്‌ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച്‌ അന്വേഷണം. അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്‌. കേന്ദ്രത്തിന്റെ പ്രവർത്തനം, ആരൊക്കെയാണ്‌ വന്നുപോയിരുന്നത്‌ എന്നതടക്കമുള്ള കാര്യങ്ങൾ അറിയാനാണ്‌ ശ്രമം. നിലവിൽ പ്രതിചേർത്തിട്ടുള്ള എട്ടുപേർക്ക്‌ പുറമേ കൂടുതൽ പേർക്ക്‌ പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുന്നു. ജയിലിലുള്ള പ്രതികളെ ചോദ്യംചെയ്യലിന്‌ കസ്റ്റഡിയിൽ വാങ്ങുന്നതിന്‌ മുന്നോടിയായി കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ്‌ നീക്കം. വീട്‌ വാടകയ്‌ക്ക്‌ എടുത്ത ബിച്ചു നായിക് അസമിലേക്ക് കടന്നതായാണ്‌ നിഗമനം. ഇയാളെ പിടികൂടാനായി ലുക്ക്‌ ഒ‍ൗട്ട്‌ നോട്ടീസ്‌ ഇറക്കും. പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ്‌ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്‌. പെണ്‍വാണിഭ സംഘം വലിയതോതില്‍ പണമിടപാട് നടത്തിയ വാട്‌സാപ്പ് ഗ്രൂപ്പുകളും ബാങ്ക് അക്കൗണ്ടുകളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിക്കുന്നുണ്ട്‌. അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ധന്‍പത് നായിക്കിന്റെ മൃതദേഹം ബന്ധുക്കൾക്ക്‌ കൈമാറി. ധൻപതിനൊപ്പം പരിക്കേറ്റ ധൻപത മാജിയുടെ അറ്റുപോയ ചെവി ശസ്‌ത്രക്രിയയിലൂടെ തുന്നിച്ചേർത്തിട്ടുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home