ad
Deshabhimani

വാട്ടർഅതോറിറ്റി ജീവനക്കാർ പ്രതിഷേധിച്ചു

ജനദ്രോഹ ബജറ്റിനെതിരെ ആലപ്പുഴയിൽ വാട്ടർ അതോറിറ്റി ജീവനക്കാർ പ്രതിഷേധിച്ചപ്പോൾ

ജനദ്രോഹ ബജറ്റിനെതിരെ ആലപ്പുഴയിൽ വാട്ടർ അതോറിറ്റി ജീവനക്കാർ പ്രതിഷേധിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jun 24, 2026, 01:04 AM | 1 min read

ആലപ്പുഴ

യുഡിഎഫ്‌ സർക്കാരിന്റെ ജനദ്രോഹ ബജറ്റ് മുന്നോട്ടുവയ്‌ക്കുന്ന സ്വകാര്യവൽക്കരണത്തിനെതിരെ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു പ്രതിഷേധയോഗങ്ങൾ നടത്തി. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട്, കായംകുളം മാവേലിക്കര ബ്രാഞ്ചുകളിൽ നടന്ന പ്രതിഷേധയോഗങ്ങളിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാജിമോൾ, ജില്ലാ സെക്രട്ടറി ബി എസ് ബെന്നി, എസ് രാജേഷ്, ജെ ബിജു, ഡൊമിനിക് പത്രോസ് എന്നിവർ വിശദീകരണം നടത്തി. ജില്ലാ നേതാക്കളായ കെ വി ബോബൻ, എച്ച് ലൂയിസ്, പി രഞ്ജിനി, ടോം ചെറിയാൻ, ഡി എം മായ , എം സജീന , അഞ്ചു മഹാദേവൻ, എസ് രതീഷ്, മാനസി മോഹൻലാൽ, ജിബിൻ ജോയ്,വീണാ വിജയന്‍ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home