സർക്കാരിനെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധം

ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ നടത്തിയ കൂട്ടധര്‍ണ എന്‍ജിഒ യൂണിയന്‍ സംസ്ഥാന ട്രഷറര്‍ ടി എം ഹാജറ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് വിവിധ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാരും അധ്യാപകരും കലക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധമിരന്പി. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തിലുള്ള ധർണയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. അന്യായമായ ബജറ്റ് നിർദേശങ്ങൾ പിൻവലിക്കുക, മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സ്ഥലമാറ്റങ്ങൾ റദ്ദാക്കുക, സെൻസസ് ഡ്യൂട്ടിയിലുള്ളവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കേരള എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ ടി എം ഹാജറ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്മിജ, കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ, കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഷീന, ആക്ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ ആർ എം രാജൻ, ജോയിന്റ് കൺവീനർ പി സി ഷജീഷ് കുമാർ എന്നിവർ സംസാരിച്ചു.










0 comments