ad
Deshabhimani

മുഴുവൻ ചിക്കൻ വ്യാപാരികൾക്കും ലൈസൻസ് അനുവദിക്കണം

കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി  ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി പി എസ് ഉസ്മാൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 24, 2026, 02:47 AM | 1 min read

ആലപ്പുഴ

മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി മുഴുവൻ ചിക്കൻ വ്യാപാരികൾക്കും ലൈസൻസ് അനുവദിക്കണമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമിതി സംസ്ഥാന സെക്രട്ടറി പി എസ് ഉസ്‌മാൻ സമ്മേളനം ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി എസ് രതിഷ് അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി ജില്ലാസെക്രട്ടറി എസ് ശരത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ എക്സ് ജോപ്പൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി അനൂപ് ചാക്കോ സ്വാഗതവും നൗഷാദ് ചെങ്ങന്നൂർ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി കെ ജെ ജോസി അരൂർ (പ്രസിഡന്റ്‌), എസ് സജീർ ഇലയിൽ, എം ഷക്കീല, പ്രസന്നൻ ചെങ്ങന്നൂർ (വൈസ് പ്രസിഡന്റുമാർ) കെ എച്ച് നൗഷാദ് ചെങ്ങന്നൂർ (സെക്രട്ടറി) പി എ മാർട്ടിൻ, ടി സി സന്തോഷ്, പി എസ് രതീഷ് (ജോയിന്റ്‌ സെക്രട്ടറിമാർ) പി സി അനൂപ് ചാക്കോ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. 16 അംഗം സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home