ad
Deshabhimani

ആവേശമായി ഒളിമ്പിക്‌ റാലി

രാജ്യാന്തര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷൻ, സ്പോർട്സ് കൗൺസിൽ, 
കായിക സംഘടനകൾ എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച ഒളിമ്പിക് റാലി കലക്ടർ ഷാജി വി നായർ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 24, 2026, 02:48 AM | 1 min read

ആലപ്പുഴ

രാജ്യാന്തര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷൻ, സ്‌പോർട്സ്‌ കൗൺസിൽ, കായികസംഘടനകൾ, സ്‌കൂളുകൾ എന്നിവ ഒളിമ്പിക് റാലി സംഘടിപ്പിച്ചു. ആലപ്പുഴ ഡിഡി ഓഫീസ് പരിസരത്തുനിന്ന്‌ ആരംഭിച്ച റാലിയിൽ വിദ്യാർഥികളും സ്‌ക‍ൗട്ട്, ജൂനിയർ റെഡ്ക്രോസ്, എൻസിസി അംഗങ്ങളും പങ്കെടുത്തു. കലക്‌ടർ ഷാജി വി നായർ ഉദ്‌ഘാടനംചെയ്‌തു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. കുര്യൻ ജെയിംസ് അധ്യക്ഷനായി. ഇ എം എസ് സ്‌റ്റേഡിയത്തിൽ ജില്ലാ സ്‌പോർട്സ്‌ കൗൺസിൽ പ്രസിഡന്റ്‌ വി ജി വിഷ്‌ണു ഒളിമ്പിക് ദിന സന്ദേശം നൽകി. മുനിസിപ്പൽ കൗൺസിലർമാരായ എ എം നൗഫൽ, രജിതലാൽ, കായികസംഘടനയെ പ്രതിനിധീകരിച്ച് സി ടി സോജി, കെ എ വിജയകുമാർ, എസ് വിനോദ്കുമാർ, ടി ജയമോഹൻ, ഗ്രിൽഡ്ര സേവ്യർ, കെ എസ് റെജി, ദേവ നാരായണൻ, റോണി മാത്യു, വിമൽ പക്കി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home