ad
Deshabhimani

അഞ്ചാം ക്ലാസുകാരനെ തെരുവുനായ ആക്രമിച്ചു

മുഹമ്മദ് അഷ്ഹറിന്റെ 
കൈക്ക്‌ തെരുവുനായയുടെ 
കടിയേറ്റ നിലയിൽ

മുഹമ്മദ് അഷ്ഹറിന്റെ 
കൈക്ക്‌ തെരുവുനായയുടെ 
കടിയേറ്റ നിലയിൽ

വെബ് ഡെസ്ക്

Published on Jun 24, 2026, 01:58 AM | 1 min read

താമരശേരി സ്കൂൾ വിട്ട് മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തെരുവുനായ ആക്രമിച്ചു. താമരശേരി ജിഎച്ച്എസ്എസ് അഞ്ചാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അഷ്ഹറി(10)നാണ് നായയുടെ കടിയേറ്റത്. ചൊവ്വ വൈകിട്ട്‌ 3.45 ഓടെയാണ് സംഭവം. കൊയിലാണ്ടി–എടവണ്ണ സംസ്ഥാനപാതയിൽവച്ചാണ്‌ ആക്രമണം. ഇടത് കൈയ്ക്ക് പരിക്കുണ്ട്‌. താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂൾ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണ്‌. നിരവധി തവണ പഞ്ചായത്ത് അധികൃതരോട്‌ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന്‌ കുട്ടിയുടെ പിതാവ് റാഫി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home