print edition ധനകമ്മി വികസനം തെറ്റല്ല: എസ് ആദികേശവൻ

image: the hindu
തിരുവനന്തപുരം : ധനകമ്മി വഴിയുള്ള വികസനം തെറ്റല്ലെന്ന് എസ്‌ബിഐ മുൻ ചീഫ് ജനറൽ മാനേജർ എസ് ആദികേശവൻ. യുഡിഎഫ് സർക്കാർ ഇറക്കിയ ധവളപത്രത്തിന്റെ ആദ്യ വരിയിൽ പറയുന്നുണ്ട് അഞ്ച് ലക്ഷത്തിഏഴായിരംകോടിയാണ് കേരളത്തിന്റെ കടമെന്ന്. അതിലെന്താണ് തെറ്റ്.
വളർച്ച കൈവരിക്കാൻ, വികസനം നേടാൻ അന്താരാഷ്ട്രതലത്തിൽ എല്ലാ രാജ്യങ്ങളും സ്വീകരിക്കുന്ന മാർഗം തന്നെയാണ് ധനകമ്മി വികസനം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ കടം ചൂണ്ടിക്കാട്ടി കേരളത്തെ വിലയിരുത്താനാകില്ല. കാരണം, കേരളത്തിലെ സാമൂഹിക സൂചികകൾ അവയെക്കാൾ ബഹുദൂരം മുന്നിലാണ്. ആരോഗ്യം, വിദ്യാഭ്യാസ, അടിസ്ഥാന വികസനം തുടങ്ങി ഒരു മേഖലയിലും കേരളത്തെ ഈ സംസ്ഥാനങ്ങളുമായി കൂടിക്കെട്ടാനാകില്ല. കേരളം കടം വാങ്ങി തുക വിനിയോഗിച്ചിട്ടുണ്ടെങ്കിൽ അത് വികസനത്തിന് വേണ്ടിയായിരുന്നു. കടത്തിന്റെ കാര്യമാണ് ചർച്ച ചെയ്യേണ്ടതെങ്കിൽ ആദ്യം കേന്ദ്ര സർക്കാരിന്റെ കടമാണ് പരിശോധിക്കേണ്ടത്. മാർച്ചിൽ 214 ലക്ഷം കോടിയാണ് ഇന്ത്യൻ സർക്കാരിന്റെ കടം. വളർച്ചനിരക്ക് കടത്തിന്റെ പലിശനിരക്കിനെക്കാൾ കുറവായാൽ ധനകമ്മി വികസനം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.










0 comments