print edition കുത്തകകൾ കരിമണലൂറ്റും; കേന്ദ്രവുമായി സതീശന്റെ ഡീൽ


സി കെ ദിനേശ്
Published on Jun 24, 2026, 01:53 AM | 1 min read
തിരുവനന്തപുരം: പിഎം ശ്രീക്കുപിന്നാലെ മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റില്‍ പ്രഖ്യാപിച്ച കരിമണൽ ഖനന പദ്ധതിയിലും കേന്ദ്ര ബിജെപി സർക്കാരുമായി ധാരണ. റോയൽറ്റി, നികുതി, ലാഭവിഹിതം എന്നിവയില്‍ തീരുമാനമായെന്ന് സൂചന. കേന്ദ്ര സർക്കാർ തീരുമാനമായതിനാൽ നടപ്പാക്കിയേ തീരൂവെന്ന പിഎം ശ്രീയിലെ നിലപാട് തന്നെയാണ് ഖനനത്തിലും മുഖ്യമന്ത്രിയുടേത്. കടലിൽനിന്നും തീരത്തുനിന്നും സ്വകാര്യകന്പനികൾ നേടുന്ന വരുമാനത്തിന്റെ 10 ശതമാനം സർക്കാരിലേക്ക് നൽകണം. ഇതിലെ വിഹിതമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കിട്ടുക.
കേരളതീരത്ത്, കേന്ദ്രം ലക്ഷ്യമിട്ട 10 നിർണായക പ്രദേശങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഖനനത്തില്‍ മൂന്ന് പദ്ധതികൾ പ്രഖ്യാപിച്ചതും 150 കോടി അനുവദിച്ചതും. സ്വകാര്യ നിക്ഷേപം ആകർഷിക്കുകയെന്ന കേന്ദ്രത്തിന്റെ ‘കോറിഡോർ സമ്മിശ്ര സമ്പദ് വ്യവസ്ഥ’ പദ്ധതിയോട് ചേര്‍ന്നാണ് മിഷൻ സമുദ്ര, മാരിടൈം മ്യൂസിയം, റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോർ എന്നിവ നടപ്പാക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശം അദാനിയുൾപ്പെടെ വമ്പൻ സ്വകാര്യ കമ്പനികൾക്ക് ചൂഷണത്തിന് വിട്ടുകൊടുക്കുകയാകും അന്തിമഫലം. ആഴക്കടൽ കുഴിച്ച് മണലൂറ്റുന്നത് മത്സ്യസമ്പത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണിയാകും.
ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതമാർഗം തടയുന്നതാകും ഖനനമെന്നതിനാൽ എൽഡിഎഫ് സർക്കാർ ഈ ആവശ്യങ്ങൾ തള്ളിയതാണ്. ധാതുസമ്പത്ത് സ്വകാര്യമേഖലയ്‌ക്ക് തീറെഴുതാൻ കേന്ദ്രസർക്കാർ നിയമഭേദഗതി വരുത്തിയപ്പോഴും രംഗത്തുവന്നത് ഇടതുപക്ഷ മാണ്.









0 comments