ഗുരുവായൂരിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന പ്രതീകാത്മക ആനയെ നടയിരുത്തല്‍
ഗുരുവായൂർ
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. തൃശൂർ നടവരമ്പ് പാടത്ത് പ്രദീപ് പാലാഴി ആണ് ആനയെ നടയിരുത്തിയത്. ക്ഷേത്രം മേൽശാന്തി ചെർപ്പുളശേരി തെക്കും പറമ്പത്ത് മനയിൽ ടി എം നാരായണൻ നമ്പൂതിരി മുഖ്യകാർമികനായി. ജൂനിയർ വിഷ്ണു ആനയെയാണ് നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, മനോജ് ബി നായർ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം രാധ, കലക്ടർ ശിഖ സുരേന്ദ്രൻ, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ ഗീത, ഗോപുരം അസി. മാനേജർ വി സി സന്തോഷ്, മാദേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർ, കണ്ടിയൂർ പട്ടം വാസുദേവൻ നമ്പീശൻ സംസാരിച്ചു.










0 comments