ad
Deshabhimani

ജനവിരുദ്ധ ബജറ്റ്, മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റം

ജീവനക്കാരും അധ്യാപകരും ധർണ നടത്തി

എഫ്‌എസ്‌ഇടിഒ തൃശൂർ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി എം കെ ന‍ൗഷാദലി ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 24, 2026, 01:02 AM | 1 min read

തൃശൂർ

പ്രതിലോമകരമായ ബജറ്റ് നിർദേശങ്ങൾ തള്ളിക്കളയുക, മാനദണ്ഡ വിരുദ്ധമായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, സെൻസസ് ഡ്യൂട്ടി ഉള്ളവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും കലക്ടറേറ്റിന്‌ മുന്നിൽ കൂട്ടധർണ നടത്തി. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ സാജൻ ഇഗ്നേഷ്യസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് സുനിൽ കുമാർ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. പി സി സിജി, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, സംസ്ഥാന കമ്മിറ്റി അംഗം ആർ എൽ സിന്ധു, കെജിഎൻഎ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ്‌കുമാർ, കെഎൻടിഇഒ സംസ്ഥാന പ്രസിഡന്റ്‌ കെ ഗിരിധരൻ , പിഎ-സ്‌സിഇയു ജില്ലാ സെക്രട്ടറി കെ സി സുലോചനൻ, കെജിഒഎ ജില്ലാ സെക്രട്ടറി ഡോ. കെ ആർ രാജീവ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home