Deshabhimani

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി

sabarimala melsanthi
വെബ് ഡെസ്ക്

Published on Oct 18, 2026, 08:21 AM | 1 min read

ശബരിമല : ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എ ദാമോദരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. ഞായറാഴ്‌ച്ച സോപാനത്തും മാളികപ്പുറം ക്ഷേത്രത്തിലുമായി പകൽ 7.30ന് നടന്ന നറുക്കെടുപ്പിലാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തത്.


തിരുവനന്തപുരം പുളിമൂട് സ്വദേശിയായ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. മുമ്പും മൂന്നുതവണ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി പട്ടികയിലെത്തിയിരുന്നു. കോഴിക്കോട് വടകര സ്വദേശിയാണ് ദാമോദരൻ നമ്പൂതിരി.


പന്തളം നാലുകെട്ട് കൊട്ടാരത്തിലെ വി അർജുനന്റെയും കോട്ടയം കാരാപ്പുഴ ഇളയകോവിലകത്ത്‌ ശർമദ ആർ വർമയുടെയും മകനായ ദേവനന്ദനാണ് ശബരിമല മേൽശാന്തിയെ നറുക്കെടുത്തത്. തൃപ്പൂണിത്തുറ ലക്ഷ്‌മി വിലാസം പാലസിൽ മൈഥിലിരാജ– രഞ്‌ജിത്ത് രാജൻ ദമ്പതികളുടെ മകൾ അനശ്വരയാണ്‌ മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home