Muay Thai Championship
സൗത്ത് ഇന്ത്യ മുയ്‌തായ് ചാമ്പ്യൻഷിപ് ചാലക്കുടിയിൽ

ചാലക്കുടി
വൺ പഞ്ച് എഗൈയിൻസ്റ്റ് ഡ്രഗ്‌സ്' ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സൗത്ത് ഇന്ത്യ മുയ്‌തായ് ചാമ്പ്യൻഷിപ് ചാലക്കുടിയിൽ നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റോട്ടറി ക്ലബ് ഓഫ് ചാലക്കുടിയും സ്കാർഫേസ് കോമ്പാറ്റ് ക്ലബും ചേർന്ന് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ചാലക്കുടി നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ് നടത്തുന്നത്. ചാമ്പ്യൻഷിപ്പിൽ ജൂനിയർ, സീനയർ വിഭാഗങ്ങളിലായി വനിതാ- പുരുഷ താരങ്ങൾ പങ്കെടുക്കും. കേരളം, തമിഴ്നാട്, തെലങ്കാന, കർണാടക, ആന്തമാൻ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കും. ഇതോടൊപ്പം ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനും നടക്കും. എട്ടിന് രാവിലെ ഒമ്പതിന് സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്‌ഘാടനം ചെയ്യും. എൻ കെ ശ്രീജിത്, ജിതിൻ മോഷൻ, ജോജൂ പതിയാം പറമ്പിൽ, ദെലിൽ, അമൃത അജയ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.










0 comments