മാനസികാരോഗ്യ ബോധവൽക്കരണ ക്യാമ്പയിൻ
സെഹെർ ഹാഷ്‌മി നാളെ തൃശൂരിലെത്തും

സെഹെർ ഹാഷ്മി
തൃശൂർ
മാനസികാരോഗ്യ പ്രവർത്തകയും മോട്ടിവേഷണൽ സ്പീക്കറുമായ സെഹെർ ഹാഷ്‌മിയും സംഘവും തിങ്കളാഴ്‌ച തൃശൂരിലെത്തും. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പൊതുബോധവും അബദ്ധധാരണയും തിരുത്തുക, പ്രശ്നങ്ങൾ തുറന്നുസംസാരിക്കാനും ശാസ്ത്രീയപരിഹാരങ്ങൾ തേടാനുമുള്ള അന്തരീക്ഷം ഒരുക്കുക എന്നീ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായാണ് തൃശൂരിലെത്തുന്നത്. ‘ബിയോണ്ട് ദി ഹൊറൈസൺ എ റൈഡ് ഫോർ റെസിലിയൻസ് ' എന്ന ക്യാമ്പയിൻ ഇന്ത്യയൊട്ടാകെ മോട്ടോർസൈക്കിളിൽ സഞ്ചരിക്കുന്ന സംഘം പകൽ 11ന് വിമല കോളേജിലും പകൽ രണ്ടിന് സിഎംഎസ് ഹയർ സെക്കൻഡറിസ്‌കൂളിലും വിദ്യാർഥികളും യുവാക്കളും പൊതുജനങ്ങളുമായി സംവദിക്കും. കേരള ശാസ്ത്രസാഹിത്യ പരിഷത്തും യുവസമിതിയുമാണ് സംഘാടകർ. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന സംഘത്തെ പരിഷത്ത് പ്രവർത്തകരുടെ സംഘം അനുഗമിക്കും. നാടകാവതരണത്തിനിടെ രാഷ്ട്രീയഗുണ്ടകൾ ആക്രമിച്ചു കൊലപ്പെടുത്തിയ സഫ്ദർ ഹാഷ്‌മിയുടെ അനന്തരവൾ ആണ് സെഹെർ. സ്ത്രീവിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന ‘ക്യാമ്പയിൻ പഹ്ചാൻ' എന്ന സംഘടനയുടെ ട്രസ്റ്റിയാണ് സെഹെർ. സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈ ക്യാമ്പയിൻ അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.









0 comments