നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍, മെറിറ്റ് ഡേ ഉദ്ഘാടനം

അന്നമനട പഞ്ചായത്ത് നിര്‍മിച്ച വി എസ് അച്യുതാനന്ദന്‍ സ്മാരക കോണ്‍ഫറന്‍സ് ഹാളും മികവ് മെറിറ്റ് ഡേയും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
അന്നമനട
അന്നമനട പഞ്ചായത്തിലെ നവീകരിച്ച വി എസ് അച്യുതാനന്ദന്‍ സ്മാരക കോണ്‍ഫറന്‍സ് ഹാളിന്റെയും ‘മികവ്’ മെറിറ്റ് ഡേയുടെയും ഉദ്ഘാനം മന്ത്രി പി രാജീവ് നിർവഹിച്ചു. പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നുള്ള 7 ലക്ഷം രൂപ വിനിയോഗിച്ചാണ് കോണ്‍ഫറന്‍സ് ഹാള്‍ നവീകരിച്ചത്. വി എസ് അച്യുതാനന്ദന്റെ പേരിൽ സംസ്ഥാനത്തെ ആദ്യ സ്മാരകമാണ് അന്നമനടയിലെ പഞ്ചായത്ത് കോൺഫറൻസ് ഹാൾ. മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, വൈസ് പ്രസിഡന്റ് സിന്ധു ജയന്‍, സ്ഥിരംസമിതി അധ്യക്ഷരായ ടി കെ സതീശന്‍, മഞ്ജു സതീശന്‍, പഞ്ചായത്തംഗങ്ങളായ കെ കെ രവി നമ്പൂതിരി, ടെസി ടൈറ്റസ്, എം യു കൃഷ്ണകുമാര്‍, ഡേവിസ് കുര്യന്‍, ലളിത ദിവാകരന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഒ സി രവി, വി വി ജയരാമന്‍, ബേബി പൗലോസ് എന്നിവര്‍ സംസാരിച്ചു.









0 comments