ad
Deshabhimani

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 23.45 കോടിയുടെ വികസന പദ്ധതികൾക്ക്​ തുടക്കം

ലക്ഷ്യം യൂണിവേഴ്സൽ ഹെൽത്ത് കവറേജ് : 
മന്ത്രി വീണാ ജോർജ‍്

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Aug 02, 2025, 12:21 AM | 1 min read


മുളങ്കുന്നത്തുകാവ്

യൂണിവേഴ്സൽ ഹെൽത്ത് കവറേജ് നടപ്പിലാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 23.45 കോടി രൂപയുടെ എട്ട് പദ്ധതികളുടെ ഉദ്ഘാടനവും 16.86 കോടിയുടെ മൂന്ന് പദ്ധതികളുടെ നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യമേഖലയിൽ സമഗ്രമാറ്റങ്ങളും വൻതോതിൽ അടിസ്ഥാന സൗകര്യങ്ങളും നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു. എല്ലാവർക്കും ആരോഗ്യ പരിരക്ഷയെന്ന വലിയ ലക്ഷ്യം ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ് അലുമിനി ഹാളിൽ നടന്ന പരിപാടിയിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ (ഇൻ- ചാർജ്) ഡോ. കെ വി വിശ്വനാഥൻ പദ്ധതി വിശദീകരിച്ചു. വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്​ ലീല രാമകൃഷ്ണൻ, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ശങ്കുണ്ണി, പി വി ബിജു, കെ കെ ശൈലജ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, തൃശൂർ ഗവ. ഡന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി എം ഷമീന, ഗവ. നഴ്സിങ്​ കോളേജ് പ്രിൻസിപ്പൽ റീന എ തങ്കരാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ടി പി ശ്രീദേവി , മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ ബി സനൽകുമാർ, സൂപ്രണ്ട് ഇൻ ചാർജ് ഡോ. എംഎൽഎ രാധിക, ഡോ. എൻ അശോകൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home