ad
Deshabhimani

മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 
യഥാസമയം സേവനം ലഭ്യമാക്കണം

...
വെബ് ഡെസ്ക്

Published on Aug 03, 2025, 12:24 AM | 1 min read


തൃശൂര്‍

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ യഥാസമയം സേവനം ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍ അംഗം വി ഗീത. കഴുത്തിലെ മുഴയ്ക്ക് അൾട്രാസൗണ്ട് സ്കാനിങ്ങിനായി 61 ദിവസം കാത്തിരുന്നുവെന്ന പരാതി അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താന്‍ കമീഷൻ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി. തൃശൂർ മെഡിക്കൽ കോളേജിനെതിരെ വടക്കേക്കാട് സ്വദേശി പി ആർ ഷിബിൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 24 മണിക്കൂറില്‍ അൾട്രാസൗണ്ട് സ്കാനിങ് നടക്കുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് മനുഷ്യാവകാശ കമീഷനെ അറിയിച്ചു. അൾട്രാസൗണ്ട് ചെയ്യേണ്ട രോഗികളുടെ എണ്ണം കൂടിയതുകൊണ്ടാണ് ഒന്നര മാസം വരെ സമയമെടുക്കുന്നതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് കമീഷനെ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home