ad
Deshabhimani

ടയറും സ്‌പെയർപാർട്‌സുമില്ല; 10 കെഎസ്‌ആർടിസി ബസുകൾ കട്ടപ്പുറത്ത്‌

പിന്നിൽ ഒരു ടയർ മാത്രമായി പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിനുസമീപം റോഡിൽ നിർത്തിയിട്ട പ്രിയദർശിനി ബസ്

പിന്നിൽ ഒരു ടയർ മാത്രമായി പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിനുസമീപം റോഡിൽ നിർത്തിയിട്ട പ്രിയദർശിനി ബസ്

avatar
സ്വന്തം ലേഖകൻ

Published on Aug 05, 2026, 12:19 AM | 1 min read

പാലക്കാട്‌

നിരത്തിലിറങ്ങാൻ ടയറില്ലാത്തതിനാൽ പാലക്കാട്‌ ഡിപ്പോയിൽമാത്രം ഏഴ്‌ കെഎസ്‌ആർടിസി പ്രിയദർശിനി ഓർഡിനറി ബസുകൾ കട്ടപ്പുറത്ത്‌. കൂടാതെ സ്‌പെയർപാർട്‌സുകൾ ഇല്ലാത്തതിനാൽ ഒരു ബസും സർവീസ്‌ നടത്താനാകാതെ നിർത്തിയിട്ടുണ്ട്‌. അപകടത്തിൽ തകർന്ന രണ്ട്‌ ബസും നന്നാക്കാൻ സ്‌പെയർപാർട്‌സ്‌ ഇല്ലാത്തതിനാൽ സർവീസ്‌ നടത്തുന്നില്ല. നിലവിൽ പാലക്കാട്‌ ഡിപ്പോയിൽനിന്ന്‌ 101 സർവീസാണ്‌ ദിവസവും ഷെഡ്യൂൾ ചെയ്യുന്നത്‌. ഇതിൽ 53 എണ്ണം ഓർഡിനറി ബസുകളാണ്‌. ബസുകൾ കട്ടപ്പുറത്താകുന്പോൾ ഓർഡിനറി സർവീസിനെയാണ്‌ ബാധിക്കുന്നത്‌. പ്രിയദർശിനി സൗജന്യയാത്ര ആരംഭിച്ചതോടെ കോടികളുടെ ബാധ്യതയാണ് കോർപറേഷന് ഉണ്ടാകുന്നത്. ഇതിനുപകരം സർക്കാർ നൽകേണ്ട സഹായവും വൈകുകയാണ്‌. വരുമാനനഷ്ടംമൂലം ടയറുകളും സ്‌പെയർപാർട്‌സുകളും മാറ്റാൻ കഴിയാത്തതാണ്‌ ബസുകൾ കട്ടപ്പുറത്താകാൻ കാരണം. കഴിഞ്ഞയാഴ്‌ച 12 പുതിയ ടയർ പാലക്കാട്‌ ഡിപ്പോയിൽ എത്തിച്ചെങ്കിലും കൂടുതൽ വണ്ടികൾ കട്ടപ്പുറത്തായതിനാൽ തികഞ്ഞില്ല. പുതിയ ടയർ വരുന്പോൾ ആദ്യ പരിഗണന നൽകുക ദീർഘദൂര സൂപ്പർ ഫാസ്‌റ്റുകൾക്കാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home