Deshabhimani

കെജിഒഎ നോർത്ത് ജില്ലാ കായികമേള

പട്ടം ഏരിയ ചാമ്പ്യന്മാർ

kgoa.jpg

കെജിഒഎ തിരുവനന്തപുരം നോർത്ത് ജില്ലാ കായികമേളയിൽ ചാമ്പ്യന്മാരായ പട്ടം ഏരിയ എം വിജയകുമാറിൽനിന്ന്‌ 
ട്രോഫി ഏറ്റുവാങ്ങുന്നു ​

വെബ് ഡെസ്ക്

Published on Oct 02, 2026, 11:15 PM | 1 min read

 തിരുവനന്തപുരം

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) തിരുവനന്തപുരം നോർത്ത് ജില്ലാ കായികമേളയിൽ 43 പോയിന്റ് നേടി പട്ടം ഏരിയ ചാമ്പ്യന്മാരായി. 41 പോയിന്റ് നേടിയ എൻജിനിയറിങ് കോളേജ് ഏരിയ റണ്ണറപ്പായി. സെൻട്രൽ സ്റ്റേഡിയം വേദിയായ കായികമേള ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ്‌ റോസ് മേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം ഷാജഹാൻ സംസാരിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനവും സമ്മാനദാനവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ നിർവഹിച്ചു. ഡോ. എസ്‌ എസ് സന്തോഷ് കുമാർ, നിമിഷ കെ ബാബുരാജ് (മെഡിക്കൽ കോളേജ്), ഡോ. ഹെലൻ മേരി, ശിവജി (എൻജിനിയറിങ് കോളേജ്), ഡോ. അനിത (വർക്കല), ഡോ. തങ്ക, അർജുൻ എ രാജ് (ആറ്റിങ്ങൽ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ജി കെ മണിവർണൻ, ആർ മനോജ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എ ഷമ്മി ബേക്കർ, ജില്ലാ സെക്രട്ടറി സജി സത്യശീലൻ, കൺവീനർ ഡോ. എ ഹിഷാം എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home