വയോജനദിനം ആചരിച്ചു

എസ്‌സിഎഫ്‌ഡബ്ല്യുഎ ജില്ലാ കമ്മിറ്റി വയോജനദിനാചരണം ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ (എസ്‌സിഎഫ്‌ഡബ്ല്യുഎ) ജില്ലാ കമ്മിറ്റി വയോജനദിനം ആചരിച്ചു. ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിപിൻ കെ ഗോപൻ, ജില്ലാ പ്രസിഡന്റ് ജി രാജൻ, പി മുരളീധരൻ, സി പി രവീന്ദ്രൻ, ലതാകുമാരി, കെ സുകുമാരൻ, എസ് രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻ നേതൃത്വത്തിൽ ലോക വയോജനദിനം ആചരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ ഹരി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി വത്സപ്പൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ കെ ഗോപാലകൃഷ്ണൻ നായർ, ആർ അശോകൻ, ഹരികുമാർ, എസ് ലീലാമണി, ബി ചന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments