Deshabhimani

ബിജെപി പ്രവർത്തകനെ 
നേതാക്കൾ സംഘം ചേർന്ന് മർദിച്ചു

ചികിത്സയിൽ കഴിയുന്ന ബൈജു കൃഷ്ണദാസ്

ചികിത്സയിൽ കഴിയുന്ന ബൈജു കൃഷ്ണദാസ്

വെബ് ഡെസ്ക്

Published on Oct 03, 2026, 12:15 AM | 1 min read


ഇരിങ്ങാലക്കുട

  സമൂഹ മാധ്യമത്തിലൂടെ ബിജെപി നേതൃത്വത്തിന്റെ തെറ്റായ പ്രവൃത്തികൾ ചോദ്യം ചെയ്തതിന്റെ പേരിൽ ബിജെപി പ്രവർത്തകനെ ബിജെപി നേതാക്കൾ സംഘം ചേർന്ന് മർദിച്ചതായി പരാതി. മർദനമേറ്റ ഇരിങ്ങാലക്കുട എകെപി ജങ്ഷനിൽ ചാത്തമ്പിള്ളി വീട്ടിൽ ബൈജു കൃഷ്ണദാസിനെ (49) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴം വൈകിട്ട് ഏഴരയോടെ  ഇരിങ്ങാലക്കുട  എക്സൈസ് ഓഫീസിന്റെ മുന്നിലുള്ള ഹോട്ടലിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ്‌ ചെമ്മണ്ട, ആളൂർ മണ്ഡലം സെക്രട്ടറി പി എസ് സുബീഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മർദിച്ചത്. ഹോട്ടലിൽ വച്ചിരുന്ന കുപ്പി എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് ബൈജു പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പും ഇവർ ബൈജുവിനെ ഭീഷണിപ്പെടുത്തിയിരുന്നു. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അരങ്ങേറുന്നതെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിക്ക് വോട്ട് കുറഞ്ഞ വിഷയം അന്വേഷിക്കണമെന്നും 2020 മുതൽ 2024 വരെ  ബിജെപി ടൗൺ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ബൈജു ആവശ്യപ്പെട്ടു. ഇയാളുടെ പരാതിയിൽ പൊലീസ് മൊഴിയെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home