Deshabhimani

കരുക്കൾ നീക്കി അകക്കണ്ണിലൂടെ

കാഴ്ചപരിമിതരും കാഴ്ചയുള്ളവരും തമ്മിലുള്ള ചെസ്   മത്സരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ 
സി സുമേഷ് ഉദ്ഘാടനം ചെയ്യുന്നു

കാഴ്ചപരിമിതരും കാഴ്ചയുള്ളവരും തമ്മിലുള്ള ചെസ് മത്സരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ 
സി സുമേഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 03, 2026, 12:16 AM | 1 min read

തൃശൂർ

കാഴ്‌ചാ പരിമിതിയുള്ളരുടെ കരുനീക്കം കണ്ട്‌ കാഴ്‌ചയുള്ളവരുടെ കണ്ണുകൾ തിളങ്ങി. കാഴ്ചപരിമിതരായ 20 അധ്യാപകരും കാഴ്ചശേഷിയുള്ള 20 കളിക്കാരും തമ്മിലായിരുന്നു ചെസ്‌ മത്സരം. ഗാന്ധി ജയന്തി ദിനത്തിൽ തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയം അപൂർവമായൊരു ചെസ് പോരാട്ടത്തിനാണ്‌ സാക്ഷ്യം വഹിച്ചത്‌. കാഴ്ചശേഷിയുള്ളവരുടെ അതേ നിയമങ്ങൾ പാലിച്ചാണ്‌ കാഴ്ചപരിമിതർ പോരാട്ടത്തിനിറങ്ങിയത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ കാഴ്ചശേഷിയുള്ളവരുടെ ടീം കാഴ്ചപരിമിതരുടെ ടീമിനെ 24– - 16 എന്ന സ്കോറിന് കീഴ്പ്പെടുത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ സി സുമേഷ് ഉദ്ഘാടനം ചെയ്‌തു. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻസ് ടീച്ചേഴ്സ് ഫോറം പ്രസിഡന്റ്‌ എം രതീഷ് അധ്യക്ഷനായി. ചെസ് ഒളിമ്പ്യൻ പ്രൊഫ. എൻ ആർ അനിൽ കുമാർ, എം വി പ്രശാന്ത്, ജോ പറപ്പിള്ളി, വി എസ്‌ ബിനോയ്, എം മുരളി, വി വി സനീഷ്, അജിത്കുമാർ രാജ, ഡേവിഡ് മാങ്ങൻ, കെ എസ്‌ പ്രീത, പി വി ശ്രീന എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ. എ പ്രസാദ് വിജയികൾക്കുള്ള സമ്മാനദാനങ്ങൾ വിതരണം ചെയ്‌തു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ അഖിൽ അനിരുദ്ധൻ അധ്യക്ഷനായി. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറം, ചെസ് തൃശൂർ, ജില്ലാ സ്പോർട്സ് കൗൺസിൽ ചെസ് അക്കാദമി എന്നിവർ ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home