"റേഡിയോ സിയു'വിന്റെ കഴുത്ത് ഞെരിച്ച് കലിക്കറ്റ് വിസി

സിപിഐ ജില്ലാ കൗണ്‍സില്‍ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണത്തില്‍ തിരുന്നാവായയില്‍ നടത്തിയ മതേതരത്വ സംരക്ഷണ സംഗമം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനംചെയ്യുന്നു
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലയിലെ 'റേഡിയോ സിയു' അപ്രസക്തമാക്കാൻ വൈസ് ചാൻസലർ. സ്വതന്ത്ര സ്വഭാവത്തോടെ പ്രവർത്തിച്ചിരുന്ന റേഡിയോ സിയുവിനെ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ പഠനവകുപ്പിന്റെ ഭാഗമാക്കാനാണ് തീരുമാനം. റഷ്യന്‍ ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിലെ അസി. പ്രൊഫസർ ഡോ. എം ശ്രീകലയുടെ നേതൃത്വത്തിൽ റേഡിയോ സിയു മികച്ച രീതിയിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഇവരോടുള്ള രാഷ്ടീയ വിരോധത്തിന്റെ പേരിലാണ് വൈസ് ചാൻസലർ പി രവീന്ദ്രന്റെ നടപടിയെന്നാണ് ഉയരുന്ന വിമർശം. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. എം ശ്രീകലയെ നീക്കി. പകരം ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ വകുപ്പ് മേധാവി ഡോ. എൻ മുഹമ്മദലിക്കാണ് ചുമതല നല്‍കിരിക്കുന്നത്. ഗവേഷകരെ ഒഴിവാക്കി എംഎസ്എഫ് താല്‍പ്പര്യപ്രകാരം ഡിഎസ്‌യു അട്ടിമറിക്കാനുള്ള റിപ്പോർട്ടുണ്ടാക്കി നൽകിയതും ഇദ്ദേഹമാണ്. ഇതിന്റെ പ്രത്യുപകാരമായി ഡിഎസ്‌യു തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറായും ഇദ്ദേഹത്തെ തന്നെ നിയമിച്ചിട്ടുമുണ്ട്. അതിന് പുറമെ യുഡിഎഫ് സിൻഡിക്കറ്റ് വന്നതോടെ സിഡിസി ഡയറക്ടറുമാക്കി.








0 comments