Deshabhimani

ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

അഖിൽ

അഖിൽ

വെബ് ഡെസ്ക്

Published on Oct 03, 2026, 12:15 AM | 1 min read

പൊയ്യ

കൈതച്ചിറയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ പടിഞ്ഞാറേ വെമ്പല്ലൂർ കുടിലിങ്ങൽ ബസാർ കൊട്ടേക്കാട് വീട്ടിൽ അഖിൽ (26) ആണ് മരിച്ചത്. മാള ഹെറിറ്റേജ് റോയൽ എൻഫീൽഡ് ഷോറൂമിലെ ടെക്നീഷ്യനായിരുന്നു. വ്യാഴം രാത്രി സഹപ്രവർത്തകന്റെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട മധുരംവയ്‌പ്‌ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം. കൈതച്ചിറയിൽ അഖിൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡിന് സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ അഖിലിന് മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. വെള്ളി രാവിലെ 7.15ഓടെയാണ് അഖിലിനെ അപകടത്തിൽപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. സംസ്കാരം നടത്തി. അച്ഛൻ: കണ്ണൻ. അമ്മ: സിന്ധു. സഹോദരൻ: ആദർശ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home