Deshabhimani

നെല്ലിൽ ഇലപ്പേൻ ആക്രമണം

ഇലപ്പേൻ

ഇലപ്പേൻ

വെബ് ഡെസ്ക്

Published on Oct 03, 2026, 12:15 AM | 1 min read


തൃശൂർ

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നെൽ കൃഷിക്ക്‌ ഭീഷണിയായി ഇലപ്പേൻ ആക്രമണം വ്യാപകമാകുന്നു. മുണ്ടകൻ നെല്ലിന്റെ- ഞാറുപരുവത്തിലും ഞാറ്റടിയിലും നട്ട്‌ 25 ദിവസത്തിനുള്ളിലാണ് ആക്രമണം കൂടുതലായി കണ്ടുവരുന്നത്. ഇലപ്പേൻ നീരൂറ്റിക്കുടിക്കുന്നതോടെ ഇളം തൈകളുടെ ഇലകളിൽ മഞ്ഞ അല്ലെങ്കിൽ വെള്ളി നിറത്തിലുള്ള വരകൾ ഉണ്ടാകും. ഇലകളുടെ അഗ്രഭാഗം ചുരുണ്ട് സൂചി പോലെയാകും. രൂക്ഷമായ ആക്രമണത്തിൽ ചെടികൾ കൂട്ടത്തോടെ ഉണങ്ങിപ്പോകും. ഇലകൾ മഞ്ഞളിച്ചും ചുരുണ്ട് സൂചിപോലെയായിരിക്കുന്നതും കണ്ടാൽ നിയന്ത്രണ നടപടികൾ കൈക്കൊള്ളണമെന്ന്‌ കാർഷിക സർവകലാശാല മണ്ണുത്തി കമ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. ലാർവകൾക്ക് മഞ്ഞ നിറവും മുതിർന്നവയ്ക്ക് കടും തവിട്ട് നിറവുമാണ്. ഇവയെ നിയന്ത്രിക്കുന്നതിനായി രണ്ട്‌ ഗ്രാം തൈയോമെതോക്സാം 10 ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കാം. അല്ലെങ്കിൽ ഡൈമെത്തോയേറ്റ് 1.5 മില്ലിലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. മഞ്ഞളിലും ഇലകരിച്ചിൽ കൂടുന്നു. ഇ‍ൗ രോഗം നിയന്ത്രിക്കുന്നതിനായി ഹെക്സാകൊണാസോൾ രണ്ടു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ മങ്കോസെബ് 75 ഡബ്ല്യുപി 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home