Deshabhimani

കൂട്ടസ്ഥലംമാറ്റത്തിനെതിരെ 
എൻജിഒ യൂണിയൻ പ്രതിഷേധം

ngo.jpg

എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നടന്ന പ്രതിഷേധ പ്രകടനം 
സംസ്ഥാന പ്രസിഡന്റ് എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 02, 2026, 11:12 PM | 1 min read

തിരുവനന്തപുരം

ജീവനക്കാരെ സർവീസ് ചട്ടങ്ങൾ കാറ്റിൽ പറത്തി തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്നതിനെതിരെ എൻജിഒ യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ആരോഗ്യവകുപ്പിലും ഫിഷറീസ് വകുപ്പിലും ജീവനക്കാരെ വീണ്ടും കൂട്ടത്തോടെ സ്ഥലംമാറ്റി ഉത്തരവിറക്കിയിരിക്കുകയാണ്. എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ആസ്ഥാനത്ത് പ്രതിഷേധിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ എസ് ശ്രീകുമാർ, ഷിനു റോബർട്ട്, എം ജെ ശ്രീജ എന്നിവർ സംസാരിച്ചു. ഫിഷറീസ് വകുപ്പ് ഡയറക്ടറേറ്റിന് മുന്നിൽ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് ഓഫീസർ, സീനിയർ ക്ലർക്ക് തസ്തികകളിലുള്ള നാൽപ്പതോളം ജീവനക്കാരെയാണ് മാനദണ്ഡം പാലിക്കാതെ സ്ഥലം മാറ്റിയത്. വിരമിക്കുന്നതിന് മാസങ്ങൾമാത്രം ശേഷിക്കുന്നവർ, ഗർഭിണികൾ, കാൻസർ രോഗബാധിതർ തുടങ്ങിയവരെ ജില്ല വിട്ട് സ്ഥലം മാറ്റിയിരിക്കുകയാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home