ad
Deshabhimani

പോഷകാഹാര ക്ലിനിക്കിന് തുടക്കം

മെഡിക്കല്‍ കോളേജിൽ  പോഷകാഹാര ക്ലിനിക്കും ലോക മുലയൂട്ടൽ വാരാചരണവും  ആർഎംഒ ഡോ. പി ജംഷിദ് ഉദ്ഘാടനംചെയ്യുന്നു

മെഡിക്കല്‍ കോളേജിൽ പോഷകാഹാര ക്ലിനിക്കും ലോക മുലയൂട്ടൽ വാരാചരണവും ആർഎംഒ ഡോ. പി ജംഷിദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 05, 2026, 12:19 AM | 1 min read

ആലപ്പുഴ
മെഡിക്കല്‍ കോളേജിലെ റീജണല്‍ ഏർളി ഇന്റർവെൻഷൻ സെന്റര്‍‍‍‍‍‍‍ ആന്‍ഡ്‌ ഓട്ടിസം സെന്ററിൽ പോഷകാഹാര ക്ലിനിക്കിന്റെ ഉദ്ഘാടനവും ലോക മുലയൂട്ടൽ വാരാചരണവും സംഘടിപ്പിച്ചു. ആർഎംഒ ഡോ. പി ജംഷിദ് ഉദ്ഘാടനംചെയ്‌തു. ശിശുരോഗവിഭാഗം മേധാവി ഡോ. സിറിൽ റോസാരിയോ അധ്യക്ഷയായി. പോഷകാഹാര ക്ലിനിക്കിൽ വൈകല്യങ്ങൾ, ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പോഷകാഹാര വിലയിരുത്തൽ, വ്യക്തിഗത ഡയറ്റ് കൗൺസലിങ്‌, വളർച്ചാനിരീക്ഷണം, തുടർപരിചരണം എന്നിവ ലഭ്യമാക്കും. ശിശുരോഗവിഭാഗം അസി. പ്രൊഫ. ഡോ. അനു മേരി പീറ്റർ, ഡോ. ഒ ജോസ്, ഡോ. കെ സജ്ജാദ്, ഡോ. എ എസ്‌ അൻഷ, മാനേജർ ലിനി ഗ്രിഗറി, ഡോ. സി പി ശ്രീലക്ഷ്‌മി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home