ഗവ. മെഡിക്കൽ കോളേജിൽ പ്രാണ പദ്ധതിക്ക് തുടക്കം

ഗവ. മെഡിക്കൽ കോളേജിലെ പ്രാണ ടീം
മുളങ്കുന്നത്തുകാവ്
അടിസ്ഥാന ജീവൻ രക്ഷാമാർഗങ്ങളിൽ പരിശീലനം നൽകുന്ന പ്രാണ പദ്ധതിക്ക് ഗവ. മെഡിക്കൽ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ തുടക്കം. ഇതിന്റെ ഭാഗമായി മെഡിക്കൽ കോളേജ് നൈപുണ്യ വികസന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അമ്പത് മെഡിക്കൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി. 125 പേർക്ക് സിപിആർ പരിശീലനവും നൽകി. പരിശീലനം ലഭിച്ച വിദ്യാർഥികൾ ഇരുപത് പേർക്ക് വീതം പരിശീലനം നൽകും. ഇങ്ങനെ പരിശീലനം ലഭിച്ച ആയിരം പേരിൽ നിന്നുള്ളവരെ ഉപയോഗിച്ച് പദ്ധതി സമൂഹത്തിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. താൽപര്യമുള്ള സന്നദ്ധ സംഘടനയിലെ അംഗങ്ങൾക്കും പരിശീലനം നൽകും.










0 comments