ad
Deshabhimani

തൃശൂര്‍ മെഡി. കോളേജില്‍ 
23.45 കോടിയുടെ 11 പദ്ധതികള്‍

128 സ്ലൈസ് സി ടി സ്‌കാന്‍

128 സ്ലൈസ് സി ടി സ്‌കാന്‍

വെബ് ഡെസ്ക്

Published on Aug 01, 2025, 12:22 AM | 2 min read


തൃശൂര്‍

ആരോഗ്യ വിദ്യാഭ്യാസ ചികിത്സാ മേഖലകളിലെ സമഗ്ര വികസന മുന്നേറ്റത്തിന് കരുത്തായി ത-ൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 23.45 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ വെള്ളി പകല്‍ 11ന് മെഡിക്കല്‍ കോളേജ് അലുമ്‌നി ഓഡിറ്റോറിയത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വിവിധ രോഗീസൗഹൃദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ലോക്കല്‍ ഒപി, 128 സ്ലൈസ് സിടി, എച്ച്ഡിഎസ് ലാബ് എന്നിവ ഉള്‍പ്പെടെ എട്ട്​ പദ്ധതികളുടെ ഉദ്ഘാടനവും 16.56 കോടി രൂപ ചെലവ് വരുന്ന വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനവുമാണ് നടക്കുന്നത്. സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അധ്യക്ഷനാകും. രാധാകൃഷ്ണന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടനം ചെയ്യുന്ന
പദ്ധതികള്‍: 128 സ്ലൈസ് സിടി സ്‌കാന്‍ 128 സ്ലൈസ് സിടി സ്‌കാനിങ്ങിലൂടെ പരിശോധനാ ഫലങ്ങള്‍ ലോകോത്തര നിലവാരത്തില്‍ അതിവേഗം ലഭ്യമാകും. 4.76 കോടി ചെലവഴിച്ചാണ് ഈ സൗകര്യം ഒരുക്കിയത്. ലോക്കല്‍ ഒപി ക്വാളിറ്റി ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപ മുടക്കിയാണ് ലോക്കല്‍ ഒപി ഒരുക്കിയത്. രോഗികള്‍ക്കാവശ്യമായ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. 7000 ചതുരശ്രയടിയാണ് കെട്ടിടത്തിന്റെ വിസ്തീര്‍ണം. എച്ച്ഡിഎസ് ലാബ് എല്ലാ പരിശോധനകളും ഒരു കുടക്കീഴില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതാണ് എച്ച്ഡിഎസ് ലാബ്. 9.9 ലക്ഷം രൂപയാണ് ചെലവ്. മാലിന്യ നിര്‍മാര്‍ജന ഏരിയ നോണ്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കുകയും നിര്‍മാര്‍ജനവും ചെയ്യുന്ന സംവിധാനമാണിത്. 20 ലക്ഷം രൂപയാണ് ചെലവ്. ചെസ്റ്റ് ആശുപത്രിയില്‍
പുതിയ സബ് സ്റ്റോര്‍ വിവിധ സബ് സ്റ്റോറുകളുടെ നിര്‍മാണത്തിനായി 39.5 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ട്രസ്റ്റ് റൂഫിങ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും തുണി ഉണക്കുന്നതിനായി ട്രസ്സ് റൂഫിങ് സംവിധാനം ഒരുക്കി. 13.7 ലക്ഷമാണ് ചെലവ്. ഒടി വാഷ് ഏരിയ നവീകരണം വിവിധ ഓപ്പറേഷന്‍ തിയറ്ററുകളുടെ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ അനുസരിച്ചുള്ള വാഷ് ഏരിയകളുടെ നവീകരണമാണിത്. 9.71ലക്ഷമാണ് ചെലവ്. ട്രോമാ തിയറ്റര്‍ കാഷ്വാലിറ്റിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ആന്‍ഡ് ട്രോമാ തിയറ്ററിന്റെയും ഐസിയുവിന്റെയും പ്രവര്‍ത്തനോദ്ഘാടനം നടക്കും. നിർമാണോദ്​ഘാടനം ഡേ കെയര്‍ കീമോതെറാപ്പി സെന്ററുകളുടെ മൂന്നാംഘട്ടം (5.25 കോടി) നിര്‍മാണത്തിന്​ തുടക്കമിടും. മെഡിക്കല്‍ കോളേജ് ചെസ്റ്റ് ആശുപത്രിയിലെ കീമോതെറാപ്പി സര്‍ജിക്കല്‍ ഡേ കെയര്‍ സെന്ററിന്റെ ഓപ്പറേഷന്‍ തിയറ്റര്‍, ഐസിയു, കണക്ഷന്‍ കോറിഡോര്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്നും നാലും നിലകളുടെ നിര്‍മാണോദ്ഘാടനവും നടക്കും. നഴ്സിങ്​ കോളേജിലെ മള്‍ട്ടിപര്‍പ്പസ് ഹാൾ (6.31 കോടി)‍, ലൈബ്രറി കം ഓഡിറ്റോറിയം നിര്‍മാണം രണ്ടാംഘട്ടം (5 കോടി) എന്നീ പദ്ധതികളുടെ നിർമാണോദ്​ഘാടനവും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home