പി യു സനൂപ് രക്തസാക്ഷിദിനാചരണം

പി യു സനൂപ് രക്തസാക്ഷി ദിനാചരണം കെ എസ് സെന്തിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു
കുന്നംകുളം
സംഘപരിവാർ ക്രിമിനലുകൾ കൊലപ്പെടുത്തിയ പ-തുശേരിയിലെ പി യു സനൂപിന്റെ അഞ്ചാം രക്തസാക്ഷിദിനം ശനിയാഴ്‌ച വിപുലമായ പരിപാടികളോടെ ആചരിച്ചു. സിപിഐ എം കുന്നംകുളം ഏരിയയിലെ എല്ലാ ബ്രാഞ്ചുകളിലും പ്രഭാതഭേരിമുഴക്കി പതാക ഉയർത്തി. രാവിലെ 10ന് സിപിഐ എം ഏരിയ കമ്മിറ്റിയുടെയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ചൂണ്ടൽ സെന്ററിൽ നിന്ന് ബഹുജന പ്രകടനം ആരംഭിച്ചു. പുതുശേരി സനൂപ് നഗറിൽ പ്രകടനം സമാപിച്ച ശേഷം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ എസ് സെന്തിൽ കുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ, എം ബി പ്രവീൺ, പി ജി ജയപ്രകാശ്, എം വി പ്രശാന്ത്, കെ കെ സതീശൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ എ സെയ്ഫുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി, എ സജി, പി പി സുനിലൻ, എൻ എസ് ജിഷ്ണു എന്നിവർ സംസാരിച്ചു.









0 comments