സ്‌മരണകളിൽ ജ്വലിച്ച് രക്തതാരകം

ഡിവൈഎഫ്ഐ പുഴയ്ക്കൽ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പുഷ്പൻ രക്തസാക്ഷി അനുസ്മരണം കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയ്ഘോഷ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
തീതുപ്പിയ തോക്കുകൾക്ക് മുന്നിൽ തോൽക്കാതെ സമാനതകളില്ലാത്ത സഹനജീവിതം നയിച്ച വിപ്ലവസൂര്യൻ പുഷ്പന്റെ രണ്ടാം രക്തസാക്ഷിത്വം സമുചിതമായി നാട് ആചരിച്ചു. കൂത്തുപറമ്പ് വെടിവയ്‌പിൽ തളർന്ന ശരീരവുമായി മൂന്നുപതിറ്റാണ്ട് പ്രസ്ഥാനത്തിനൊപ്പംനിന്ന ത്യാഗിയായ വിപ്ലവകാരിയുടെ ഓർമ പുതുക്കി യുവത. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ പുഷ്‌പൻ അനുസ്‌മരണ യോഗം സംഘടിപ്പിച്ചു. പുഴയക്കലിൽ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് ഉദ്‌ഘാടനം ചെയ്‌തു. നാട്ടികയിൽ ജില്ലാ പ്രസിഡന്റ് പി എച്ച് നിയാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എസ് സംഗീത് ചാലക്കുടി, എറിൻ ആന്റണി കുന്നംകുളം വെസ്റ്റ്, ആഷിക്ക് വലിയകത്ത് ചാവക്കാട്, ജില്ലാ ജോയിന്റ് സെക്രട്ടറി സി ധനുഷ് കുമാർ കൊടുങ്ങല്ലൂർ, ജില്ലാ വൈസ് പ്രസിഡന്റ് മിഥുൻ കൃഷ്ണൻ മാളയിലും പുഷ്‌പൻ അനുസ്‌മരണം ഉദ്ഘാടനം ചെയ്തു. ചേർപ്പ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ കെ അനിൽ ഉദ്ഘാടനം ചെയ്തു.









0 comments