തൃശൂർക്കാരിക്ക്​
ഫ്രഞ്ചുകാരൻ വരൻ

  ജെറമി സോർഡും മനീഷാ വർഗീസും

ജെറമി സോർഡും മനീഷാ വർഗീസും

വെബ് ഡെസ്ക്

Published on Aug 09, 2025, 12:15 AM | 1 min read


തൃശൂർ

ദുരിത ജീവിതം കടന്ന്​ പഠനം, പാരീസിൽ ഗവേഷണം. സഹപാഠിയുമായി പ്രണയം. ഒടുവിൽ തൃശൂർക്കാരി ഗവേഷകയ്​ക്ക്​ ഫ്രഞ്ചുകാരൻ വരൻ. കുരിയച്ചിറ ചിറമ്മൽ വർഗീസിന്റെയും ലെനിയുടെയും മകൾ ഡോ. മനീഷാ വർഗീസാണ്​ രാജ്യാതിർത്തികൾ മറികടന്ന്​ പ്രണയസാഫല്യം നേടിയത്​. ശനിയാഴ്​ച കുരിയച്ചിറ സെന്റ്​ ജോസഫ് പള്ളിയിലാണ് ഫ്രഞ്ചുകാരൻ ഡോ. ജെറമി സോർഡുമായുള്ള മനീഷയുടെ മിന്നുകെട്ട്​. 2019ൽ ഭോപ്പാൽ ഐസറിൽനിന്ന്​ ഫിസിക്സിൽ ബിഎസ്എംഎസ് ബിരുദം നേടിയാണ് മനീഷ ഫ്രാൻസിലെ ബോർദു യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി പ്രവേശനം നേടിയത്. ജെറമിയും അതേ ബാച്ചിൽ ഗവേഷണത്തിന് ചേർന്നു. 2022ൽ ഇരുവരും പിഎച്ച്ഡി പൂർത്തിയാക്കി. പിന്നീട്​ പോസ്റ്റ്‌ ഡോക്ടറൽ ഫെലോഷിപ്പിന് മനീഷ ഫ്രാൻസിലെ ഗ്രെനോബിൾ യൂണിവേഴ്സിറ്റിയിലും ജെറമി ജർമനിയിലെ റോസ്സെൻഡോർഫ്​ യൂണിവേഴ്സിറ്റിയിലേക്കും പോയി. ഇരുവരും 12 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെയിന്റിങ്​ ജോലിക്കാരനായ വർഗീസും ഭാര്യ ലെനിയും ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ്​ മകളെ പഠിപ്പിച്ചത്​. കുരിയച്ചിറ സെന്റ്​ പോൾസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്ലസ്ടുവിന് കാൽഡിയൻ സ്കൂളിൽ ചേർന്നു. പ്രിൻസിപ്പൽ ഡോ. അബി പോളിന്റെ പ്രേരണയിലാണ്​ മത്സര പ്പരീക്ഷയെഴുതി ഭോപ്പാൽ ഐസറിൽ പ്രവേശനം നേടിയത്​.



deshabhimani section

Related News

View More
0 comments
Sort by

Home