Deshabhimani

പാലപ്പിള്ളിയിൽ പാലത്തിൽപ്പെട്ട് പുള്ളിപ്പുലി

കാരികുളം തൂക്കുപാലത്തിൽ കാൽ കുടുങ്ങിയ പുള്ളിപ്പുലി
വെബ് ഡെസ്ക്

Published on Nov 02, 2026, 12:24 AM | 1 min read

പാലപ്പിള്ളി

കാരികുളം തൂക്കുപാലത്തിൽ പുലിയുടെ കാൽ കുടുങ്ങി. പാലത്തിലുള്ള മര പലകകൾക്ക് ഇടയിലാണ് കാൽ കുടുങ്ങിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. സ്വന്തം പരിശ്രമത്തിനൊടുവിൽ ഊരിയെടുത്ത കാലുമായി പുലി സ്ഥലം വിട്ടു. നിരവധി വിനോദ സഞ്ചരികൾ വരുന്ന ബസ് റൂട്ടിനോട് ചേർന്നുള്ള കേന്ദ്രമാണ് തൂക്കുപാലം. ജനവാസ മേഖലയിൽ വന്യജീവി സാന്നിധ്യം പതിവാകുകയാണ്. മുപ്ലി- കുണ്ടായി ഭാഗങ്ങളിൽ ഹാരിസൺ എസ്റ്റേറ്റിന്റെ നേതൃത്വത്തിൽ അടിക്കാട് വെട്ടുന്ന ജോലികൾ നടക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home