ad
Deshabhimani

ദേ കണ്ടോ ജില്ലാ ആശുപത്രി

വടക്കാഞ്ചേരി 
ജില്ലാ ആശുപത്രി 
പുതിയ കെട്ടിടം

വടക്കാഞ്ചേരി 
ജില്ലാ ആശുപത്രി 
പുതിയ കെട്ടിടം

avatar
അജീഷ്‌ കർക്കിടകത്ത്‌

Published on Mar 30, 2026, 12:15 AM | 1 min read

വടക്കാഞ്ചേരി

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ അടിമുടി മാറ്റമാണ്‌. ഹൈടെക്‌ സ‍ൗകര്യങ്ങൾ ഒരുക്കിയതോടെ കുറഞ്ഞ ചെലവിൽ രോഗികൾക്ക്‌ മികച്ച ചികിത്സ ലഭ്യമായി. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയായിരിക്കെ നടത്തിയ ഇടപെടലുകളാണ്‌ ആശുപത്രിയെ മികച്ച ചികിത്സാകേന്ദ്രമാക്കി മാറ്റിയത്‌. ഐസൊലേഷൻ വാർഡ് (1.78 കോടി), ഒപി ബ്ലോക്ക് (2.42 കോടി), ഓക്സിജൻ പ്ലാന്റ്‌ (1.2 കോടി), ഐപി ബ്ലോക്ക് (2 കോടി) എന്നിവയുടെ നിർമാണം പൂർത്തിയാക്കി. 8.35 കോടി ചെലവിട്ട് കാഷ്വാലിറ്റി ബ്ലോക്ക് നിർമാണം അവസാനഘട്ടത്തിലാണ്. 2.29 കോടി ചെലവിട്ട് ലേബർ റൂം നവീകരണം പുരോഗമിക്കുന്നു. കോവിഡ് പോലെയുള്ള മഹാമാരികളെ നേരിടുന്നതിനായി 2400 ചതുരശ്രയടി വിസ്‌തീർണത്തിൽ പ്രീ- ഫാബ്രിക്കേറ്റഡ് മാതൃകയിൽ നിർമിച്ച കെട്ടിടത്തിൽ ആധുനിക മെഡിക്കൽ ഉപകരണങ്ങള്‍ സജ്ജമാക്കി. കാഷ്വാലിറ്റി ബ്ലോക്കിൽ മൂന്ന്‌ നിലകൾ കൂടി നിർമിക്കുന്നു. ഒന്നാംനിലയിൽ ബ്ലഡ് സ്‌റ്റോറേജ് യൂണിറ്റ്, ലബോറട്ടറി, ആർഎൻടിസിപി തുടങ്ങിയ ഇൻവെസ്റ്റിഗേഷൻ സംവിധാനങ്ങളും രണ്ടാംനിലയിൽ ഓപ്പറേഷൻ തിയറ്റർ, പോസ്റ്റ് ഓപ്പറേഷൻ ഐസിയു എന്നിവയും മൂന്നാംനിലയിൽ വാർഡ് സൗകര്യങ്ങളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഒപി ബ്ലോക്കിൽ ബേസ്‌മെന്റ്‌ ഒന്നാംനില എന്നിവയുടെ നിർമാണം പൂർത്തീകരിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 90 ലക്ഷം രൂപ ചെലവിട്ട് നിർമിക്കുന്ന 2800 ചതുരശ്രയടി വിസ്തൃതിയുള്ള രണ്ടാംനിലയിൽ അഞ്ച്‌ ഒപി മുറികളും ഒരു ഡെന്റൽ പ്രൊസീജിയർ മുറിയും ഒരു ഒഫ്താൽമിക് ഏരിയയും ഒരു ടോയ്‌ലറ്റ്‌ ബ്ലോക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home