Deshabhimani

ലേബർ കോഡുകൾ നടപ്പാക്കാമെന്ന് കേന്ദ്രത്തിന് 
ഉറപ്പ് നൽകിയത് യുഡിഎഫ് സർക്കാർ: സി എസ് സുജാത

സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചേർപ്പിൽ സംഘടിപ്പിച്ച സെമിനാർ സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌  സി എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു

സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചേർപ്പിൽ സംഘടിപ്പിച്ച സെമിനാർ സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 13, 2026, 12:28 AM | 1 min read

ചേർപ്പ്

വലിയ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ മുഴുവൻ ഇല്ലാതാക്കുന്ന ലേബർ കോഡുകൾ നടപ്പാക്കാമെന്ന് കേന്ദ്രത്തിന് ഉറപ്പ് നൽകിയ സർക്കാരാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതെന്ന് സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി എസ് സുജാത പറഞ്ഞു. സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി ചേർപ്പിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുജാത. എൽഡിഎഫ് ഭരിക്കുമ്പോൾ ലേബർകോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. ലേബർ കോഡ് നടപ്പാക്കിയാൽ തൊഴിലാളികളുടെ സ്ഥിരം തൊഴിൽ ഇല്ലാതാകും. മിനിമം കൂലിയിൽ വലിയ കുറവ് വരും. ചോദ്യം ചെയ്യാൻ അവകാശമില്ലാതാകും. തൊഴിലാളികൾ സംഘടിച്ചാൽ രാജ്യവിരുദ്ധരായി മുദ്ര കുത്തി ജയിലിലടയ്ക്കും. സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിക്കാതെ പാർലമെന്റിൽ ആവശ്യമായ ചർച്ചപോലും ഇല്ലാതെയാണ് പല നിയമങ്ങളും കേന്ദ്ര സർക്കാർ പാസാക്കുന്നത്. ജനാധിപത്യവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരായി രാജ്യം സടകുടഞ്ഞെണീക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും സുജാത പറഞ്ഞു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് അധ്യക്ഷനായി. ‘ലേബർ കോഡുകൾ, ഇപിഎഫ് നിയമ ഭേദഗതികൾ' എന്ന വിഷയത്തിൽ അഡ്വ. അശോക് എം ചെറിയാൻ പ്രഭാഷണം നടത്തി. സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം പി കെ ഷാജൻ, ജില്ലാ ട്രഷറർ ലത ചന്ദ്രൻ, ജില്ലാ സെക്രട്ടറിമാരായ പി കെ പുഷ്പാകരൻ, പി കെ ശിവരാമൻ, കെ പി പോൾ, കെ കെ ദിവാകരൻ, ശശികല ശ്രീനിവാസൻ, കെ വി ഷീബ, സംഘാടക സമിതി ചെയർമാൻ എ എസ് ദിനകരൻ, സിഐടിയു ഏരിയ സെക്രട്ടറി അഡ്വ. കെ ജി സന്തോഷ്‌കുമാർ, പ്രസിഡന്റ്‌ കെ കെ അനിൽ, മഹിളാ അസോസിയേഷൻ ജില്ലാ ട്രഷറർ ടി ആർ മീര എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home