Deshabhimani

print edition കോടതിയിലും ചെറുത്തുനിൽപ്പിന്റെ ദീപശിഖയേന്തി ഇടതുപക്ഷം

SFI Protest

ഡൽഹിയിൽ ഇന്ത്യ കൂട്ടായ്മയുടെ മാർച്ചിൽ പങ്കെടുത്ത എസ്എഫ്ഐ പ്രവർത്തകർ

വെബ് ഡെസ്ക്

Published on Oct 13, 2026, 01:14 AM | 1 min read

ന്യൂഡൽഹി: തെരുവുകളിൽ മാത്രമല്ല കോടതിയിലും ചെറുത്തുനിൽപ്പിന്റെ ദീപശിഖയേന്തുന്നത്‌ സിപിഐ എമ്മും ഇടതുപക്ഷവും. വോട്ടർപട്ടികയുടെ തീവ്രപുനഃപരിശോധനയിലെ വ്യാപക ക്രമക്കേടുകളിലും നീറ്റ്‌ പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ്‌ അതിക്രമങ്ങളിലും സുപ്രീംകോടതിയെ ആദ്യം സമീപിച്ചതിൽ മുന്നിലുള്ളത്‌ സിപിഐ എമ്മും എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയുമാണ്‌.


പാർടി മുൻകാലങ്ങളിൽ നടത്തിയ നിയമപോരാട്ടങ്ങൾക്ക്‌ സമാനമായ ഇടപെടലാണ്‌ ഇപ്പോഴും തുടരുന്നത്‌. സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി നൽകിയ ഹർജിയെ തുടർന്നാണ്‌ ബിജെപിയുടെ പ്രധാന സാന്പത്തിക സ്രോതസ്സായിരുന്ന ഇലക്‌ടറൽ ബോണ്ട്‌ സംവിധാനം സുപ്രീംകോടതി 2024ൽ റദ്ദാക്കിയത്‌.


കോടതിയിലെ പ്രധാന ഇടപെടലുകൾ


* 2024ലെ നീറ്റ്‌ ചോദ്യപേപ്പർ ചോർച്ച ചോദ്യം ചെയ്‌ത്‌ എസ്‌എഫ്‌ഐ സുപ്രീംകോടതിയിൽ. നിയമപോരാട്ടത്തിനൊടുവിൽ ദേശീയ ടെസ്റ്റിങ്‌ ഏജൻസി ശാക്തീകരിക്കാൻ ഉത്തരവ്‌.

* ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വ്യാപകമായി എഐ ദുരുപയോഗം ചെയ്‌ത ബിജെപിനടപടി ചോദ്യം ചെയ്‌ത്‌ സിപിഐ എം സുപ്രീംകേോടതിയിൽ.

* 2025ൽ വോട്ടർപട്ടിക തീവ്രപുനഃപരിശോധനയെ ചോദ്യം ചെയ്‌ത്‌ സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന കമ്മിറ്റിയുടെ ഹർജി. പിന്നീട്‌ മറ്റ്‌ പ്രതിപക്ഷ പാർടികളെ ചേർത്ത്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയും കോടതിയെ സമീപിച്ചു. ഹർജികൾ ഇപ്പോഴും പരിഗണനയിൽ.

* ജന്തർ മന്തർ പ്രക്ഷോഭത്തിൽ പെൺകുട്ടികളെ പൊലീസ്‌ നിരീക്ഷിക്കുന്നതും ചിത്രങ്ങളെടുക്കുന്നതും ചോദ്യം ചെയ്‌ത്‌ എസ്‌എഫ്‌ഐ നേതാവ്‌ ഐഷി ഘോഷ്‌ ഡൽഹി ഹൈക്കോടതിയിൽ.

* നീറ്റ്‌ പ്രക്ഷോഭത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും (എഫ്‌ആർടി) ബയോമെട്രിക്- നിരീക്ഷണ സംവിധാനവും ഉപയോഗിച്ചതിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം സുപ്രീംകോടതിയെ സമീപിച്ചു.

*ഗ്യാനേഷ്‌ കുമാറിനെതിരായ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ഹർജി. അടിയന്തരമായി പരിഗണിച്ച്‌ നിയന്ത്രണങ്ങൾ നീക്കാൻ സുപ്രീംകോടതി ഉത്തരവ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home