മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം

മഹിളാ അസോസിയേഷൻ കുട്ടനാട് ഏരിയാകമ്മിറ്റികിടങ്ങറയിൽ നടത്തിയ പ്രതിഷേധ പ്രകടനം
മങ്കൊമ്പ്
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്നാവശ്യവുമായി മഹിളാ അസോസിയേഷൻ കുട്ടനാട് ഏരിയാകമ്മിറ്റി നേതൃത്വത്തിൽ കിടങ്ങറയിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സന്ധ്യ രമേശ് ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് എം കൃഷ്ണലത, സെക്രട്ടറി എം വി പ്രിയ, ജില്ലാ കമ്മിറ്റി അംഗം ജയാ സത്യൻ, എൻആർഇജിഎ ഏരിയാ സെക്രട്ടറി അനിതാ അനിൽ കുമാർ, ബിജിലി ബേബി എന്നിവർ സംസാരിച്ചു.








0 comments