Deshabhimani

‘അകിര’യ്ക്ക് ചികിത്സ അല്ലെങ്കിൽ ദയാവധം

മൃഗാശുപത്രിക്കുമുന്നിൽ 
സമരവുമായി 
വിഷ്ണുപ്രസാദ്

Vishnuprasad

അകിരയ്ക്കൊപ്പം പറവൂർ മൃഗാശുപത്രിക്കുമുന്നിൽ വിഷ്ണുപ്രസാദ് സമരത്തിൽ

വെബ് ഡെസ്ക്

Published on Oct 13, 2026, 02:13 AM | 1 min read

പറവൂർ​


ചികിത്സാപ്പിഴവിനെത്തുടർന്ന്‌ ശരീരം തളർന്ന തന്റെ വളർത്തുനായ ‘അകിരയ്ക്ക്' നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കൈതാരം അഞ്ജലിയിൽ എ പി വിഷ്ണുപ്രസാദ് പറവൂർ മൃഗാശുപത്രിക്കുമുന്നിൽ സമരത്തിൽ. മൃതാവസ്ഥയിലായ നായയെയും കൂട്ടിയാണ് സമരത്തിനെത്തിയത്.


ലക്ഷങ്ങൾ വിലയുള്ള സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട നായയുടെ ശരീരമാണ് ഡോക്ടറുടെ ചികിത്സാപ്പിഴവുമൂലം തളർച്ചയിലായത്. നായക്ക് ‘ടിക് ഫീവർ'(ചെള്ളുപനി) ആണെന്ന് തെറ്റായ നിഗമനത്തിൽ നടത്തിയ ചികിത്സയാണ് ഈ അവസ്ഥയ്‌ക്ക് കാരണമായതെന്ന് വിഷ്ണുപ്രസാദ് പറയുന്നു.


മണ്ണൂത്തി വെറ്ററിനറി കോളേജിലെ പരിശോധനയിൽ നായയുടെ കരളിൽ അർബുദബാധയാണെന്ന് വ്യക്തമായി. തുടർചികിത്സയ്‌ക്കായി ലക്ഷങ്ങൾ വേണ്ടിവരുമെന്നും നായയുടെ ഇപ്പോഴത്തെ അവസ്ഥയ്‌ക്ക് കാരണക്കാരായവർ പണം ചെലവിട്ട് തുടർചികിത്സ ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം നായക്ക് ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വിഷ്ണുപ്രസാദിന്റെ സമരം. ചികിത്സാപ്പിഴവ് സംബന്ധിച്ച് അനിമൽ ഹസ്ബെൻഡറിയുടെ ആലുവയിലെ ജില്ലാ ഓഫീസിലും തിരുവനന്തപുരത്ത് ഡയറക്ടറേറ്റിലും പറവൂർ പൊലീസിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും വിഷ്ണു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home