Deshabhimani

പെരുമ്പാവൂർ–കോതമംഗലം റൂട്ടിൽ

വിദ്യാർഥികളെ ബസിൽ 
കയറ്റുന്നില്ലെന്ന്‌ പരാതി

students

കുറുപ്പംപടി സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികൾ-

വെബ് ഡെസ്ക്

Published on Oct 13, 2026, 01:08 AM | 1 min read

പെരുമ്പാവൂർ


പെരുമ്പാവൂർ–കോതമംഗലം റൂട്ടിൽ സ്വകാര്യ ബസുകൾ വിദ്യാർഥികളെ കയറ്റുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്‌. സ്കൂൾ വിടുന്ന സമയങ്ങളിൽ സ്റ്റോപ്പുകളിൽ നിർത്താതെപോകുന്നത് പതിവാണെന്ന് ആക്ഷേപമുണ്ട്.


കഴിഞ്ഞ വ്യാഴാഴ്ച കുറുപ്പുംപടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി സിദ്ധാർത്ഥിനെ ഷാലിമാർ ബസിൽനിന്ന്‌ കണ്ടക്ടർ ബലമായി റോഡിലേക്ക് തള്ളിയിടുകയും ഡ്രൈവർ വണ്ടി നിർത്താതെ ഓടിച്ചുപോകുകയും ചെയ്തു. ഓടുന്ന ബസിൽനിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ സിദ്ധാർത്ഥ് ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നടപടി ആവശ്യപ്പെട്ട് എംജിഎം സ്കൂൾ ഹെഡ്മിസ്ട്രസ് കുറുപ്പംപടി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പ്രതികളാക്കി കേസെടുത്തെങ്കിലും പിഴ ഈടാക്കി രക്ഷപ്പെടാവുന്ന വകുപ്പാണ്‌ ചേർത്തത്‌. ബസ്‌ ഉടമകളുടെ സ്വാധീനത്തിൽ പൊലീസും മോട്ടോർ വാഹനവകുപ്പും ഇത്തരം സംഭവങ്ങളെ ലാഘവത്തോടെ കാണുകയാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home