ബിജെപി ഏജന്റായ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം
ഏജീസ് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച്

തൃശൂർ
ബിജെപി ഏജന്റായി പ്രവർത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഏജീസ് ഓഫീസ് മാർച്ച് നടത്തി. പൗരന്റെ ജനാധിപത്യ അവകാശത്തെ ഇല്ലാതാക്കുകയും രാജ്യത്തിന്റെ ജനാധിപത്യ ഘടനയാകെ തകർക്കുകയും ചെയ്ത് ഗ്യാനേഷ് കുമാര്‍ നടത്തിയ ഗുരുതര ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് ഒക്ടോബര്‍ രണ്ടുവരെ ഇടതുപാർടികൾ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സമരം. സിഎംഎസ് സ്‌കൂൾ പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ച് ഏജീസ് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ അധ്യക്ഷനായി. എൽഡിഎഫ് കൺവീനർ പി കെ ചന്ദ്രശേഖരൻ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഇൗച്ചരത്ത്, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ പ്രസിഡന്റ് അഡ്വ. സി ടി ജോഫി, എൻസിപി (എസ്) ജില്ലാ പ്രസിഡന്റ് സി എൽ ജോയ്, കേരള കോൺഗ്രസ് (സ്‌കറിയ) ജില്ലാ പ്രസിഡന്റ് പോൾ എം ചാക്കോ, ബാലൻ കണിമംഗലം കോൺഗ്രസ് (എസ്), ജെയിംസ് മുട്ടിക്കൽ (ജനാധിപത്യ കേരള കോൺഗ്രസ്), അഡ്വ. റാഫി (എൻസിപി –എസ്‌പി) എന്നിവർ സംസാരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം എം വർഗീസ്, ആർ ബിന്ദു എന്നിവർ സമരത്തിന് നേതൃത്വം നൽകി.









0 comments