എംഡി റേഡിയോഡയഗ്നോസിസ് പരീക്ഷ
തൃശൂര്‍ ഗവ. മെഡിക്കൽ കോളേജില്‍നിന്ന് പരീക്ഷയെഴുതിയവര്‍ക്കെല്ലാം റാങ്ക്

കേരള ആരോഗ്യശാസ്ത്ര സർവകലാശാല നടത്തിയ എംഡി റേഡിയോഡയഗ്നോസിസ് പരീക്ഷയില്‍ റാങ്ക് നേടിയ തൃശൂര്‍ ഗവ. മെഡിക്കൽ കോളേജിലെ വിദ്യാര്‍ഥികള്‍
തൃശൂര്‍
കേരള ആരോഗ്യശാസ്ത്ര സർവകലാശാല നടത്തിയ എംഡി റേഡിയോ ഡയഗ്നോസിസ് പരീക്ഷയെഴുതിയ തൃശൂര്‍ ഗവ. മെഡിക്കൽ കോളേജിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്കും റാങ്ക്. ഡോ. കെ ഗോപിക രണ്ടാം റാങ്ക് നേടിയപ്പോള്‍ ഡോ. എ ഐ അഖിലയും ഡോ. മോഹന്‍ പ്രഭുവും മൂന്നാം റാങ്ക് പങ്കിട്ടു. ഡോ. എന്‍ കൗസല്യ ആറാം റാങ്കും ഡോ. ജി എസ് വിഷ്ണു 19–-ാം റാങ്കും നേടി. മൂന്നുപേര്‍ ഡിസ്റ്റിങ്ഷനും രണ്ടുപേര്‍ ഫസ്റ്റ് ക്ലാസും നേടിയാണ് റാങ്ക് സ്വന്തമാക്കിയത്. റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. സുനി തോമസിന്റെ നേതൃത്വത്തിലുള്ള അധ്യാപകസംഘത്തിന്റെ പരിശീലനവും വിദ്യാർഥികളുടെ കഠിനാധ്വാനവും വിഭാഗത്തിലെ മികച്ച അക്കാദമിക അന്തരീക്ഷവും വിജയത്തിന് കരുത്തായി. റാങ്കിന്റെ മാധുര്യത്തില്‍ നൂറുമേനി വിജയം നേടിയ സന്തോഷത്തിലാണ് റേഡിയോ ഡയഗ്നോസിസ് വിഭാഗം.









0 comments