Deshabhimani

print edition വിരമിക്കില്ലെന്ന്‌ റൊണാൾഡോ

ronaldo

റൊണാൾഡോ

വെബ് ഡെസ്ക്

Published on Oct 09, 2026, 12:48 AM | 1 min read

ലിസ്‌ബൺ : പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന്‌ മടങ്ങിവരുമെന്ന കാര്യത്തിൽ ആകാംക്ഷ. വിരമിക്കില്ലെന്നും ഉൾപ്പെടുത്തിയാൽ ഇനിയും രാജ്യത്തിനായി കളിക്കുമെന്നും നാൽപ്പത്തൊന്നുകാരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിനിടെ പരിശീലകൻ ജോർജെ ജെസ്യൂസുമായി കലഹിച്ച്‌ റൊണാൾഡോ ടീം വിട്ടിരുന്നു.


പിന്നാലെ വിരമിക്കുമെന്ന അഭ്യൂഹങ്ങളും പരന്നു. എന്നാൽ ഇതെല്ലാം തള്ളി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ വിശദമായ കുറിപ്പിട്ട്‌ മുന്നേറ്റക്കാരൻ രംഗത്തുവന്നു. പരിശീലകൻ രണ്ടുതവണ വാക്ക്‌ പാലിച്ചില്ലെന്നും അതാണ്‌ ടീം വിടാൻ കാരണമെന്നും അറിയിച്ചു. ഇനിയും കളിക്കാൻ തയ്യാറാണെന്നും സഹതാരങ്ങളോട്‌ മാപ്പ്‌ പറയുന്നതായും അഞ്ച്‌ പേജുള്ള കുറിപ്പിൽ വ്യക്തമാക്കി. ഇതിനിടെ റൊണാൾഡോയുടെ പ്രതികരണത്തിൽ കൂടുതലൊന്നും പറയാനില്ലെന്ന്‌ ജെസ്യൂസ്‌ അറിയിച്ചു.


ടീം ക്യാമ്പിൽനിന്ന്‌ ഇറങ്ങിപ്പോയതിന്‌ റൊണാൾഡോയ്‌ക്ക്‌ സസ്‌പെൻഷനുണ്ടെന്നാണ്‌ വിവരം. ഇതിന്റെ മറ്റ്‌ വിശദാംശങ്ങൾ ലഭ്യമല്ല. നവംബർ 15ന്‌ നേഷൻസ്‌ ലീഗിൽ ഡെൻമാർക്കിനെതിരെയാണ്‌ പോർച്ചുഗലിന്റെ അടുത്ത മത്സരം. 18ന്‌ വെയ്‌ൽസിനെയും നേരിടും. ഇ‍ൗ മത്സരങ്ങൾക്കുള്ള സംഘത്തിൽ റൊണാൾഡോയെ ഉൾപ്പെടുത്തുമോ എന്ന്‌ കണ്ടറിയാം.


മെസിക്ക്‌ 
റൊണാൾഡോയുടെ ആശംസ


അർജന്റീന കുപ്പായമഴിച്ച ലയണൽ മെസിക്ക്‌ ആശംസയുമായി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. സമൂഹമാധ്യമത്തിൽ വിടവാങ്ങൽ കുറിപ്പിട്ട മെസിയുടെ പോസ്‌റ്റിന്‌ റൊണാൾഡോ കമന്റിട്ടു. ‘ലിയോ, നിങ്ങൾ നിങ്ങളുടെ രാജ്യത്തിനായി എല്ലാം നൽകി. എന്നും നിലനിൽക്കുന്ന ഇതിഹാസം രചിച്ചു. അർജന്റീനയ്‌ക്കായി താങ്കൾ ചെയ്‌ത കാര്യങ്ങളിൽ എനിക്ക്‌ ബഹുമാനമുണ്ട്‌’–റൊണാൾഡോ പ്രതികരിച്ചു.


അർടേറ്റ തുടരും


അഴ്‌സണൽ പരിശീലക കുപ്പായത്തിൽ മിക്കേൽ അർടേറ്റ 2030 വരെ തുടരും. സ്‌പാനിഷുകാരനുമായുള്ള കരാർ ഇംഗ്ലീഷ്‌ ഫുട്‌ബോൾ ക്ലബ്‌ നാല്‌ വർഷത്തേക്ക്‌ കൂടി നീട്ടി. 2019ലാണ്‌ മുൻ താരം കൂടിയായ അർടേറ്റ ചുമതലയേറ്റത്‌. 22 വർഷത്തിനുശേഷം പ്രീമിയർ ലീഗ്‌ കിരീടം സമ്മാനിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home