Deshabhimani

print edition കേരളവിരോധം തുടർന്ന്‌ 
കേന്ദ്ര സർക്കാരും ബിജെപിയും

aiims
വെബ് ഡെസ്ക്

Published on Oct 09, 2026, 01:30 AM | 1 min read

തിരുവനന്തപുരം : കേന്ദ്രസർക്കാർ കേരളത്തോട്‌ കാണിക്കുന്ന അവഗണനയുടെ യഥാർഥമുഖമാണ്‌ എയിംസ്‌ വിഷയത്തിൽ ഹൈക്കോടതിയിൽ വെളിപ്പെട്ടത്‌. കേരളത്തിൽ എയിംസ്‌ സ്ഥാപിക്കുന്നത്‌ പരിഗണനയിലില്ലെന്നാണ്‌ കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്‌. ഇക്കാലമത്രയും സുരേഷ്‌ ഗോപി അടക്കമുള്ള കേന്ദ്ര മന്ത്രിമാരും കേരളത്തിലെ ബിജെപി നേതാക്കളും കേരളത്തെ പറഞ്ഞുപറ്റിക്കുകയായിരുന്നു എന്ന്‌ ചുരുക്കം.


കേരളത്തിന് എയിംസ്‌ വേണമെന്ന ആവശ്യത്തിന്‌ പതിറ്റാണ്ടിലേറെ പഴക്കമുണ്ട്‌. പ്രധാനമന്ത്രിയടക്കം ഉന്നതനേതാക്കൾ എയിംസ്‌ ഉടനുണ്ടാകുമെന്ന്‌ വാഗ്‌ദാനം ചെയ്തു. തെരഞ്ഞെടുപ്പ്‌ വേളകളിൽ ബിജെപി നേതാക്കൾ ഇതാവർത്തിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപിയാകട്ടെ, എയിംസ്‌ ‘ഇങ്ങെടുത്തു’ എന്ന നിലയിലാണ്‌ പ്രചരിപ്പിച്ചത്‌. ദിവസങ്ങൾമുമ്പ്‌ ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണനും ‘എയിംസ്‌ എന്ന സ്വപ്‌നം വൈകാതെ യാഥാർഥ്യമാകും’ എന്ന്‌ അറിയിച്ചിരുന്നു.


തൊട്ടുപിന്നാലെയാണ്‌ കേന്ദ്രസർക്കാർ എയിംസ്‌ പരിഗണിക്കുന്നില്ലെന്നും . ആരോഗ്യരംഗത്ത്‌ പിന്നിലുള്ള സംസ്ഥാനങ്ങൾക്കാണ്‌ മുൻഗണന എന്നും ഹൈക്കോടതിയെ അറിയിച്ചത്‌. കേരളത്തിൽ എയിംസ്‌ സ്ഥാപിക്കുന്നതിന്‌ തത്വത്തിൽ അംഗീകാരം നൽകിയിട്ടില്ലെന്ന്‌ ജൂലൈ 24ന്‌ പാർലമെന്റിലും മറുപടി നൽകി.


കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് 2014ലാണ്‌ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി ലോക്‌സഭയെ അറിയിച്ചത്‌. എൽഡിഎഫ്‌ സർക്കാർ എയിംസ്‌ സ്ഥാപിക്കുന്നതിനായി കോഴിക്കോട്‌ കിനാലൂരിൽ 151.58 ഏക്കർ ഭൂമി ഏറ്റെടുത്തു. ഏറ്റെടുത്ത സ്ഥലത്ത്‌ എയിംസ്‌ വരാതിരിക്കാൻ സംസ്ഥാന ബിജെപി നേതൃത്വം ഇടപെടുന്നതായി നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. വിഷയത്തിൽ കേരളത്തിലെ യുഡിഎഫ്‌ സർക്കാരും ആത്മാർഥതയില്ലാത്ത സമീപനമാണ്‌ കൈക്കൊള്ളുന്നത്‌. എൽഡിഎഫ്‌ സർക്കാർ ഏറ്റെടുത്ത സ്ഥലമല്ലാതെ, മറ്റ്‌ എട്ടിടങ്ങളാണ്‌ യുഡിഎഫ്‌ സർക്കാർ പരിഗണിക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home