Deshabhimani

print edition ചിറയിൻകീഴിലെ കൊലപാതകം; പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണം: പിണറായി

pinarayi vijayan.jpg

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Oct 09, 2026, 01:30 AM | 1 min read

തിരുവനന്തപുരം : ചിറയിൻകീഴിൽ സജി എന്ന യുവാവിനെ മൃഗീയമായി മർദിച്ചുകൊന്ന സംഭവത്തിലൂടെ, പൊലീസ് കൊലയാളികളായി മാറുന്ന കാഴ്ചയാണ് കാണുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. ക്രൂരതയ്-ക്ക് കൂട്ടുനിന്ന പൊലീസുകാരെ കൊലക്കുറ്റത്തിന് കേസെടുത്ത് അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന്‌ അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


പൈശാചികമായ കൊലപാതകം ഒതുക്കിത്തീർക്കാൻ സർക്കാർ ശ്രമിക്കുന്നത്‌ ലജ്ജാകരമാണ്. പരാതിയിൽനിന്ന് പിന്മാറാൻ ഒരു മന്ത്രിയുടെ ഭർത്താവിന്റെ നേതൃത്വത്തിൽ വിലപേശൽ നടത്തിയെന്നും വാർത്തയുണ്ട്‌. യുഡിഎഫ്‌ സർക്കാരിന്റെ മനുഷ്യത്വമില്ലായ്‌-മയാണ് ഇത്‌ കാണിക്കുന്നത്‌. ഒതുക്കിത്തീർക്കാനുള്ള രാഷ്‌-ട്രീയ ഇടപെടലും സമഗ്രമായി അന്വേഷിക്കണം.


മറ്റൊരാൾക്കെതിരെ പൊലീസ് കാണിച്ച ക്രൂരത ചോദ്യം ചെയ്‌-തതിനാണ് അഞ്ച് പൊലീസുകാർചേർന്ന് സജിയെ തല്ലിച്ചതച്ചത്. ‘പൊലീസിന് തല്ലിക്കൊല്ലാൻ അധികാരമുണ്ടോ’ എന്ന സജിയുടെ ഭാര്യ വിജിതയുടെ കണ്ണീരോടെയുള്ള ചോദ്യം നാടിന്റെ ഉള്ള്‌ പൊള്ളിക്കുന്നു. പൊലീസിന്‌ ക്രിമിനലുകളെപ്പോലെ പെരുമാറാൻ സർക്കാർ ഒത്താശ ചെയ്യുന്നുവെന്നതിന്‌ തെളിവാണ്‌, സമീപകാലത്ത്‌ സാധാരണ ജനങ്ങൾക്കും പ്രതിഷേധസ്വരങ്ങൾക്കും എതിരെ നടത്തിയ അതിക്രമങ്ങൾ.


സ്വന്തം മണ്ഡലത്തിൽ ഇത്ര വലിയ ദുരന്തമുണ്ടായിട്ടും തിരിഞ്ഞുനോക്കാത്ത ജനപ്രതിനിധിയുടെ നിസ്സംഗത ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാരിന്റെ തണലിൽ കൊലപാതകം മൂടിവയ്‌ക്കാമെന്ന് കരുതേണ്ടതില്ല. സജിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ ജനങ്ങൾ പ്രതിഷേധിക്കും. സജിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും തീരാദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പിണറായി പ്രസ്-താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home