കെഎസ്‌കെടിയു ജില്ലാ സമ്മേളനം: സംഘാടക സമിതിയായി

ഇരിങ്ങാലക്കുട
ഡിസംബർ 18, 19 തീയതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന് സംഘാടക സമിതിയായി. രൂപീകരണ യോഗം കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം കെ പ്രഭാകരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി കെ വാസു, സിപിഐ എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വർഗീസ് കണ്ടംകുളത്തി, ഏരിയ പ്രസിഡന്റ് കെ കെ സുരേഷ് ബാബു, ഏരിയ സെക്രട്ടറി കെ വി മദനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി എ മനോജ് കുമാർ (ചെയർമാൻ), കെ വി മദനൻ (കൺവീനർ), അഡ്വ. കെ ആർ വിജയ (ട്രഷറർ).









0 comments