60 വയസ്സ് കഴിഞ്ഞ ക്ഷേമനിധി അംഗങ്ങളുടെ അതിവർഷ ആനുകൂല്യം ഉടൻ ലഭ്യമാക്കണം

ആളൂർ
60 വയസ്സ് കഴിഞ്ഞ ക്ഷേമനിധി അംഗങ്ങൾ അപേക്ഷ നൽകിയിട്ടും ലഭിക്കാത്ത അതിവർഷ ആനുകൂല്യം അടിയന്തരമായി ലഭ്യമാക്കണമെന്ന് കെഎസ്‌കെടിയു മാള ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കുഴിക്കാട്ടുശേരി വരദനാട് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എ എസ് ദിനകരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സ്മിജേഷ് തങ്കപ്പൻ അധ്യക്ഷനായി. കെ ജെ ഡിക്സൺ, ടി കെ സന്തോഷ്, മല്ലിക ചാത്തുക്കുട്ടി, യു കെ പ്രഭാകരൻ, എ വി ഉണ്ണിക്കൃഷ്ണൻ, എം കെ മോഹനൻ, കെ എം മുജീബ്, സന്ധ്യ നൈസൺ, ഐ എൻ ബാബു എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് സമാപനം കുറിച്ച് തിങ്കളാഴ്‌ച വൈകിട്ട് ആളൂർ സെന്ററിൽ പ്രകടനവും പൊതുസമ്മേളനവും നടക്കും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഡേവിസ് ഉദ്ഘാടനം ചെയ്യും. ഭാരവാഹികൾ: പി എ ഡേവിസ് (പ്രസിഡന്റ് ), ടി കെ സുലോചന, കെ എം മുജീബ് (വൈസ് പ്രസിഡന്റുമാർ), യു കെ പ്രഭാകരൻ (സെക്രട്ടറി), എം കെ മോഹനൻ, സ്മിജേഷ് തങ്കപ്പൻ (ജോയിന്റ് സെക്രട്ടറിമാർ), എ വി ഉണ്ണിക്കൃഷ്ണൻ (ട്രഷറർ).










0 comments