കര്‍ഷകത്തൊഴിലാളി യൂണിയന്‍ ചാലക്കുടി ഏരിയ സമ്മേളനം

കെഎസ് കെടിയു ചാലക്കുടി ഏരിയ സമ്മേളനം കേന്ദ്ര വര്‍ക്കിങ് കമ്മിറ്റിയംഗം ലളിത ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി
ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികളെ അകാരണമായി മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞുവിടുന്ന ആശുപത്രി അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്നും അനസ്‌തേഷ്യ ഡോക്ടറില്ലാത്തിനെ തുടര്‍ന്ന് ഓപ്പറേഷന്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ ചാലക്കുടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര വര്‍ക്കിങ് കമ്മിറ്റിയംഗം ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു. എം എം രമേശന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി കെ വാസു, സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍, കെ ജെ ഡിക്‌സന്‍, പി പി ബാബു, എം എസ് സുനിത, വി ഡി തോമസ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം എം രമേശന്‍(പ്രസിഡന്റ്), സി കെ ശശി(സെക്രട്ടറി), കെ ഐ അജിതന്‍(ട്രഷറര്‍).









0 comments