Deshabhimani

print edition ചരിത്രം തുടിക്കുന്ന 
നെയ്യാറിന്റെ തീരഭൂമി

neyyar
avatar
എസ്‌ സജു

Published on Oct 12, 2026, 01:30 AM | 1 min read

അധ്വാനത്തിന്റെയും ചരിത്രസ്മരണകളുടെയും പ്രൗഢി വിളിച്ചോതുന്ന ജനപഥമാണ് നെയ്യാറ്റിൻകര. ‘നെയ്യാർ’, ‘ആറ്റിൻകര’ എന്നീ വാക്കുകൾ ചേർന്നാണ് നെയ്യാറ്റിൻകര എന്ന പേരുണ്ടായത്. ‘നെയ്യാറിന്റെ കര' എന്നർഥം. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ നെയ്യാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രദേശം എന്ന നിലയിലാണ് ഈ ചരിത്രപ്രസിദ്ധമായ പട്ടണത്തിന് ഈ പേര് ലഭിച്ചത്.


തിരുവനന്തപുരം നഗരത്തിൽനിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി കന്യാകുമാരിയിലേക്കുള്ള ദേശീയപാത 544-ലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. അതിവേഗം വളരുന്ന തലസ്ഥാന നഗരിയുടെ അതിർത്തി ഇന്ന് നെയ്യാറ്റിൻകരവരെ എത്തിനിൽക്കുന്നു.


കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രത്തിൽ നിർണായക സ്ഥാനമാണ് ഈ പട്ടണത്തിനുള്ളത്. വേണാടിന്റെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ ശത്രുക്കളിൽനിന്ന് രക്ഷപ്പെടാൻ ഒളിച്ചുതാമസിച്ചത് നെയ്യാറ്റിൻകരയിലാണ്. അദ്ദേഹം ഒളിച്ചിരുന്ന ചരിത്രപ്രസിദ്ധമായ ‘അമ്മച്ചി പ്ലാവ്’ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഇവിടത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. കൈത്തറി ഉൾപ്പെടെയുള്ള കുടിൽ വ്യവസായങ്ങളുടെ വലിയൊരു ശൃംഖലതന്നെ നെയ്യാറ്റിൻകരയിലും പരിസര പ്രദേശങ്ങളിലുമായി സ്ഥിതിചെയ്യുന്നുണ്ട്.


സൗഹാർദത്തിന്റെയും തീർഥാടനത്തിന്റെയും കേന്ദ്രംകൂടിയാണ് ഈ പ്രദേശം. നെയ്യാറ്റിൻകര കവലയിൽനിന്ന്‌ നാലു കിലോമീറ്റർ അകലെയുള്ള കമുകിൻകോട് സെന്റ് ആന്റണീസ്‌ ദേവാലയം പ്രശസ്തമായ ക്രിസ്തീയ തീർഥാടനകേന്ദ്രമാണ്. ശ്രീനാരായണഗുരു ചരിത്രപ്രസിദ്ധമായ ശിവപ്രതിഷ്ഠ നടത്തിയ നെയ്യാറ്റിൻകരയ്ക്കുസമീപമുള്ള അരുവിപ്പുറം കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ പ്രധാന കേന്ദ്രമായി മാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home