Deshabhimani

print edition പൊലീസ്‌ അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം
ആവശ്യപ്പെട്ട്‌ 
ബ്രിട്ടാസ്‌

BRITTAS.jpg
വെബ് ഡെസ്ക്

Published on Oct 12, 2026, 01:32 AM | 1 min read

ന്യൂഡൽഹി: കൊണാട്ട്‌ പ്ലേസിൽ മാധ്യമങ്ങളോട്‌ സംസാരിക്കവേയുണ്ടായ പൊലീസ്‌ അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട്‌ ജോൺബ്രിട്ടാസ്‌ എംപി രാഷ്ട്രപതിക്കും രാജ്യസഭാ അധ്യക്ഷനും സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസിനും കത്ത്‌ നൽകി. സമാധാനപൂർണമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ജനാധിപത്യവിരുദ്ധ നീക്കം ചൂണ്ടിക്കാട്ടിയതിനാണ്‌ പൊലീസ്‌ അതിക്രമമുണ്ടായത്‌. മാധ്യമങ്ങളോട്‌ സംസാരിച്ചുവെന്ന ‘ഒറ്റ കുറ്റം’ മാത്രമാണ്‌ തന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായത്‌. ഇ‍ൗ വിഷയത്തിൽ, കേന്ദ്രസർക്കാരിൽനിന്നും ഡൽഹി സർക്കാരിൽനിന്നും സമഗ്രമായ റിപ്പോർട്ട്‌ തേടി സ്വതന്ത്രവും നിഷ്‌പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിന്‌ ഉത്തരവിടണം–ജോൺ ബ്രിട്ടാസ്‌ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home